‘‘എന്റെ കാൻസർ തിന്ന കണ്ണുകൾ കണ്ട് ആരും ഭയന്ന് പോകരുത്, മയ്യിത്ത് ആരെയും കാണിക്കരുത്’’ കുഞ്ഞ് ഹലീലിന്റെ മടക്കം

noushad-baqavi-touching-social-media-post
SHARE

കാൻസർ കവർന്ന കുഞ്ഞുജീവൻ... മുഹമ്മദ് ഹലീൽ എന്ന പൊന്നുമോന്റെ വിയോഗത്തിന്റെ വേദന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് ഇസ്ലാമിക മതപണ്ഡിതനായ നൗഷാദ് ബാഖവി. കണ്ണിന്റെയുള്ളിൽ കടന്നു കൂടിയ കാൻസറിന്റെ വേരുകളും ആ വേദന ഹലീലിന് നൽകിയ തീരാവേദനയും നൗഷാദ് ബാഖവി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു. മരിച്ചു കിടക്കുമ്പോൾ തന്റെ മുഖം ആരെയും കാണിക്കരുതെന്ന ഹലീലിന്റെ ആഗ്രഹത്തിനു പിന്നിലുള്ള കണ്ണീരുറയുന്ന കാരണവും നൗഷാദ് ബാഖവി കുറിപ്പിലൂടെ അടിവരയിടുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

‘എന്റെ മയ്യിത്തിന്റെ മുഖം ആരെയും കാണിക്കാത്തതാ നല്ലത്

എന്റെ കാൻസർ തിന്ന കണ്ണുകൾ കണ്ട് ആരും ഭയന്ന് പോകരുത്

ഞാൻ മുഹമ്മദ് ഹലീൽ

എന്റെ സ്ഥലം മുവാറ്റുപുഴ ഈ റമളാനിൽ ഞാൻ ഉണ്ടാകില്ല നിങ്ങൾ പ്രാർത്ഥിക്കണേ

ശഅബാൻ 9 ന് രാത്രി 11 ന് ഞാൻ മരണപ്പെടുകയാണ്..! വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുന്നേ അടക്കാൻ വസ്വിയ്യത്ത് ചെയ്യുന്നുണ്ട്. ഒത്തിരി ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നു പക്ഷെ കണ്ണിന്റെയുള്ളിൽ കാൻസറിന്റെ മാരകമായ അണുക്കൾ കടന്നുകൂടി

മുഖംപോലും വികൃതമായി അത് സാരമില്ല പക്ഷേ വേദന സഹിക്കാൻ കഴിയുന്നില്ല.

നല്ല കൂട്ടുകാരൊക്കെയുണ്ട് പക്ഷെ ഞാൻ പതിയെ പതിയെ അവരിൽനിന്നും അകന്നിരുന്നു കാരണം ഞാൻ പെട്ടെന്ന് മരിക്കും എന്നറിയാം വെറുതേ അവരെ ദുഖ:ത്തിലാഴ്ത്തണ്ടല്ലോ

എന്റെ ഏറ്റവും വലിയ സങ്കടം ജീവന്റെ ജീവനായ ഉമ്മയേം ഉപ്പയേം ഓർത്തിട്ടാണ് ഒരു പാട് ശ്രമിച്ചു അവർ പാവങ്ങൾ കണ്ടും കെട്ടിപ്പിടിച്ചും കളിച്ചും ചിരിച്ചും കൊതി തീർന്നില്ല. ഞാൻ അവർക്ക് വേണ്ടി സ്വർഗത്തിൽ കാത്തിരിക്കും..

എനിക്കൊരു സൈക്കിളുണ്ട് അതിലൂടെ പറക്കാൻ കൊതിയുണ്ടായിരുന്നു പക്ഷെ എന്റെ അവസ്ഥ അതിന് പറ്റിയതല്ലല്ലോ.. ഞാൻ ഉപ്പാനോട് പറഞ്ഞിട്ടുണ്ട് അത് കൊടുത്ത് ആ കാശ് ഒരു യത്തീമിന് കൊടുക്കാൻ.

എല്ലാരും എന്റെ മാതാപിതാക്കൾക്ക് ദുആചെയ്യണേ....

ഇന്നലെ മരണപ്പെട്ട മുഹമ്മദ്‌ ഹലീലിന് നമ്മളോട് പറയാൻ ഉള്ളത് ഇതായിരിക്കും..

എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത്

അള്ളാഹു തന്ന കണ്ണ്

സൂക്ഷിക്കണേ എപ്പോഴും മൊബൈലും ഹറാമും മാത്രമാകാതെ ഇടയ്ക്ക് ഖുർആനിലേക്കൊക്കെ ഒന്ന് നോക്കിക്കോണേ.. ഇപ്പോൾ അതിന്റെ വില നമുക്കറിയില്ല...

അല്ലാഹു മുഹമ്മദ്‌ ഹലീലിന് സ്വർഗ്ഗം നൽകട്ടെ... മാതാ പിതാക്കൾക്ക് ക്ഷമ നൽകട്ടെ... ആമീൻ

നൗഷാദ് ബാഖവി ചിറയിൻകീഴ്

Content Summary : Noushad Baqavi's touching social media post

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS