ADVERTISEMENT

നിങ്ങളുടെ ഒരു സുഹൃത്തിന് കാൻസർ ആണെന്ന് അറിഞ്ഞാൽ നിങ്ങൾ എന്തും ചെയ്യുക? അപ്പോൾ നിങ്ങളൊരു സ്കൂൾ വിദ്യാർഥിയാണെന്ന് കൂടി സങ്കൽപിക്കൂ. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. രോഗത്തിന്റെ സ്വഭാവമോ, അവരുടെ കുടുംബത്തിന്റെ മാനസികാവസ്ഥയോ ഒന്നും മനസ്സിലാക്കാനോ അതേക്കുറിച്ച് ചിന്തിക്കാനോ സാധ്യതയില്ല. എന്നാൽ അങ്ങനെ ചിന്തിക്കാൻ സാധിച്ചാലോ? എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായാലോ? അങ്ങനെ ചിന്തിക്കുകയും വലിയൊരു ഉദ്യമത്തിന് തുടക്കം കുറിക്കുകയും ചെയ്യുമ്പോൾ ടിയാഗൻ സ്റ്റെഡ്മാന് (Teagan Stedman) പ്രായം 8 വയസ്സാണ്. തന്റെ സുഹൃത്ത് അലക്സിന് കാൻസറാണെന്ന് അറിഞ്ഞപ്പോൾ ടിയാഗൻ വേദനിച്ചു. അലക്സിനെ കുറിച്ചുള്ള ചിന്തകളും എന്തെങ്കിലും ചെയ്യണമെന്ന തോന്നലും അവനിൽ നിറഞ്ഞു. സുഹ‍ൃത്തിന്റെ സന്തോഷത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആ​ഗ്രഹത്തോടെ അവൻ പല സംഘടനകളെയും സമീപിച്ചു. എന്നാൽ ടിയാഗന്റെ പ്രായം കാരണം പറഞ്ഞ് പലരും സമ്മതിച്ചില്ല. എന്നാൽ പിന്മാറാൻ അവൻ തയാറായില്ല. കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ സ്വന്തമായൊരു സംഘടന തന്നെ ആ ഒൻപതുകാരൻ തുടങ്ങി. 

 

2008ലാണ് ഇത്. ഷ്രഡ് കിഡ്സ്‌സ് കാൻസർ (Shred Kids’ Cancer) എന്നാണ് സംഘടനയുടെ പേര്. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും ഒറ്റപ്പെടൽ അനുഭവിക്കുന്നതുമായ അവസ്ഥയിലൂടെ കടന്നു പോകുന്ന കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാനുള്ള ചുമതല അതേ പ്രായത്തിലുള്ള കുട്ടികൾക്കുണ്ടെന്ന ആശയമാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനം. 2009 ഷ്രെഡ് ഫെസ്റ്റ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ച് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം സമാഹരിച്ചു. ഉദ്ദേശലക്ഷ്യം മനസ്സിലാക്കി അമേരിക്കയിലെ പ്രമുഖരായ പല ബാൻഡുകളും സഹകരിച്ചു. കാൻസർ ബാധിതരായ കുട്ടികൾക്ക് മികച്ച പരിചരണം, നല്ല ജീവിതസാഹചര്യം എന്നിവ ഒരുക്കാനായി സംഘടനയുടെ പിന്നീടുള്ള പ്രവർത്തനങ്ങൾ. നിരവധിപ്പേർ സംഘടനയുടെ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരായി. നിരവധി കുട്ടികൾക്ക് ആശുപത്രികൾക്കും സഹായമേകാൻ ഇതിലൂടെ സാധിച്ചു. ഗ്ലോബൽ ചേഞ്ചർ അവാർ‍ഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സംഘടനയെ തേടിയെത്തി. ബിരുദപഠനവും അധ്യാപനവും സംഘടനയുടെ പ്രവർത്തനങ്ങളുമായി സജീവമാണ് ടിയാഗൻ. 

 

കാരുണ്യം, ക്രിയാത്മകത, പ്രശ്ന പരിഹാരത്തിനുള്ള മനസ്സ് എന്നിവയാണ് ടിയാ​ഗനെ മറ്റുള്ളവരുടെ ജീവിതത്തിൽ നന്മ നിറയ്ക്കാൻ കരുത്തായത്. അവിടെ പ്രായം ഒരു തടസ്സമായില്ല. ചെറുപ്രായത്തിലേ മറ്റുള്ളവരോട് കരുണയും ഉത്തരവാദിത്തങ്ങൽ ഏറ്റെടുക്കാനുള്ള കരുത്തും മക്കൾക്ക് പകർന്നു നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഒരു ജീവിതം ഒരുപാട് ജീവിതങ്ങൾക്ക് തണലേകിയ മഹത്തരമായ കഥകൾ പറഞ്ഞു കൊടുത്ത് അവരെ വളർത്താം. 

 

Content Summary : Teagan Stedman the founder of Shred Kids Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com