ഇബ്രുവിന്റെ ആദ്യത്തെ ബറാഅത്ത് രാവ്; വിഡിയോ പങ്കുവച്ച് മഷൂറ ബഷീര്‍

mashura-and-basheer-bashi-share-video-of-first-barath-ravu-of-son-ebran
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള കുടുംബമാണ് മോഡലും അവതാരകനുമായ ബഷീര്‍ ബഷിയുടേത്. ബഷീര്‍ തന്റെയും തന്റെ കുടുംബത്തിന്റെയുമെല്ലാം വിശേഷങ്ങളെല്ലാം സമൂഹമാധ്യമം വഴി പങ്കുവെക്കാറുണ്ട്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ അടുത്തിടെ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിന്റെ ചിത്രവും പേരും മഷൂറ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. മുഹമ്മദ് ഇബ്രാന്‍ ബഷീര്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്. ഇപ്പോഴിതാ ഇബ്രുവിന്റെ ആദ്യത്തെ ബറാഅത്ത് രാവിനെ കുറിച്ചുള്ള വിഡിയോയുമായി എത്തിയിരിക്കുകയാണ് മഷൂറ. ഇന്ന് മകന് എത്ര ദുഅാ ചെയ്താലും മതിയാകില്ലെന്നും എല്ലാം അവന് അള്ളാ എത്തിച്ചു കൊടുക്കട്ടേയെന്നും മഷൂറ യൂട്യൂബ് വിഡിയോയില്‍ പറയുന്നുണ്ട്. കുഞ്ഞ് വയറിനുള്ളിലായിരുന്നപ്പോള്‍ തന്നെ എല്ലാവരും ദുഅാ ചെയ്തതറിയാമെന്നും ഇനിയും മകന് നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ വേണം, ഇന്നത്തെ ദിവസം എത്ര ദുഅാ ചെയ്താലും മതിയാകില്ല. നല്ല മനസോടെ നമ്മുടെ കുടുംബത്തിന് വേണ്ടി എല്ലാവരും ദുഅാ ചെയ്യണമെന്നും മഷൂറ കൂട്ടിച്ചേര്‍ത്തു. 

പല മുസ്ലിം വിഭാഗങ്ങളും ആചരിച്ചുവരുന്ന ഒരു വിശേഷ ദിവസമാണ് ബറാഅത്ത് രാവ്. വരുന്ന ഒരു വര്‍ഷത്തേക്കുള്ള വ്യക്തികളുടെ ഭാഗ്യം നിര്‍ണ്ണയിക്കപ്പെടുന്നതും അല്ലാഹു പാപികളോട് ക്ഷമിക്കുന്നതുമായ ഒരു രാത്രിയായാണ് ഇതിനെ കണക്കാക്കുന്നത്. പൂര്‍വ്വികര്‍ക്കായി അല്ലാഹുവില്‍ നിന്നുള്ള പാപമോചനത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തുന്ന ഒരു രാത്രി കൂടിയാണിത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മഷൂറയുടെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു കുടുംബം. മഷൂറ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന് സുഹാന തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. 

'അല്ലാഹു ഒരു ആണ്‍കുഞ്ഞിനെ ഞങ്ങള്‍ക്ക് നല്‍കി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഞങ്ങളേയും ഓര്‍ക്കുക'- സുഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. 21 ഡിസംബര്‍ 2009 ന് ആയിരുന്നു ബഷീര്‍ സുഹാനയെ വിവാഹം ചെയ്തത്. സുഹാനയില്‍ രണ്ടു മക്കളുണ്ട്. 2018 മാര്‍ച്ച് 11ന് ആയിരുന്നു മഷൂറയെ ജീവിതസഖിയാക്കിയത്.l

Content Summary : Mashura and Basheer Bashi share the video of First Barath Ravu of their son Ebran

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS