വായുവിന് കഥ പറഞ്ഞു കൊടുക്കുന്ന സോനം കപൂര്‍; ചിത്രമേറ്റെടുത്ത് സോഷ്യല്‍ മീഡിയ

sonam-kapoor-turns-storyteller-for-her-son-vayu-kapoor
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

കഴിഞ്ഞ ഓഗസ്റ്റ് 20-നായിരുന്നു ബോളിവുഡ് താരം സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും മകന്‍ ജനിച്ചത്. വായു കപൂര്‍ അഹൂജ എന്നാണ് ഇവര്‍ കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മകന്റെ മുഖം കാണിക്കാതെയുള്ള വിഡിയോയും ചിത്രങ്ങളും സോനം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍, സോനം തന്റെ മകന് ഒരു കഥാപുസ്തകം വായിച്ച് കൊടുക്കുകയാണ്. മകന്‍ പുസ്തകത്തിലേക്ക് നോക്കിയിരിക്കുന്നത് കാണാം. ഭര്‍ത്താവ് ആനന്ദ് അഹൂജയും കരീന കപൂറും സുനിത കപൂറുമെല്ലാം താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് സോനവും കുടുംബവുള്ളതിപ്പോള്‍. 

മകന് വായു കപൂര്‍ അഹൂജ എന്ന പേര് തിരഞ്ഞെടുത്തതിന്റെ കാരണം സോനം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ നേരത്തെ വിശദീകരിച്ചിരുന്നു. 'പ്രപഞ്ചത്തിലെ ജീവന്റെയും ബുദ്ധിയുടെയും വഴികാട്ടിയായ വായുവാണ് പ്രാണ. പ്രാണന്‍, ഇന്ദ്രന്‍, ശിവന്‍, കാളി എന്നിവരുടെ എല്ലാ ദേവതകളും വായുവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിന്മയെ നശിപ്പിക്കാന്‍ കഴിയുന്നത്ര എളുപ്പത്തില്‍ അവനു ജീവന്‍ ശ്വസിക്കാന്‍ കഴിയും. വായു വീരനും ധീരനും മയക്കുന്ന സുന്ദരനുമാണെന്ന് പറയപ്പെടുന്നു' എന്നാണ് നടി കുറിച്ചത്.

Content Summary : Sonam Kapoor turns storyteller for her son Vayu Kapoor

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS