ADVERTISEMENT

കുട്ടികളെന്നും നിഷ്‌കളങ്കരാണ്. അവരില്‍ നിന്നു മുതിര്‍ന്നവര്‍ പോലും ഒരുപാട് പഠിക്കാനുണ്ട്. ചില സന്ദര്‍ഭങ്ങള്‍ ഇതു തെളിയിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

 

കൊവ്വല്‍ എ യു പി സ്‌കൂളിലെ ഒന്നാംക്ലാസുകാരന്റെ വിഡിയോ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുകയാണ്. സഹപാഠം ബോക്‌സ് പൊട്ടിച്ചത് പറയാന്‍ അധ്യാപകന്റെ അടുത്തെത്തിയതാണ് ധ്യാന്‍ ശങ്കര്‍ എന്ന ഈ വിദ്യാര്‍ത്ഥി. കൂട്ടുകാരന് ടി.സി. കൊടുത്തുവിടണമെന്നാവശ്യപ്പെട്ടാണ് ധ്യാന്‍ അധ്യാപകന്റെ അടുക്കലെത്തുന്നത്.

 

മുന്‍പ് ഇതുപോലെ ബോക്‌സ് പൊട്ടിച്ചപ്പോള്‍ ഇനി ആവര്‍ത്തിച്ചാല്‍ അവന് ടിസി കൊടുക്കാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. ഇതാണ് ധ്യാനിനെ അധ്യാപകന്റെ മുന്നിലെത്തിച്ചത്. 'അന്ന് നമ്മള്‍ അവനൊരു വാക്കു കൊടുത്തിരുന്നു, ഇനി ബോക്‌സ് പൊട്ടിച്ചാല്‍ ടിസി കൊടുത്തുവിടുമെന്ന്. അതോണ്ട് അവന് ടിസി കൊടുത്തുവിടണം' ധ്യാന്‍ അധ്യാപകനോട് ആവശ്യപ്പെടുന്നതിതാണ്. 

 

'ടിസി കൊടുത്താല്‍ അവന്‍ പഠിക്കാതെ വീട്ടിലിരിക്കേണ്ടി വരും. അപ്പോള്‍ വിഷമാകുമോ? എന്ന് അധ്യാപകന്‍ കുട്ടിയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ ആലോചിച്ച് മറുപടി പറയാമെന്നാണ് ധ്യാന്‍ അധ്യാപകനോട് പറഞ്ഞത്.

 

എന്നാല്‍ താന്‍ ടിസി കൊടുക്കാമെന്നും പേനയും പേപ്പറും തന്റെ പക്കലുണ്ടെന്നും അധ്യാപകന്‍ പറയുന്നു. എന്നാല്‍ പിന്നീട് അവന് മറ്റൊരു സ്‌കൂളില്‍ ചേരാന്‍ കഴിയില്ലെന്നും അവന്‍ വീട്ടില്‍ പോയിരുന്ന് കരയുമെന്നും അധ്യാപകന്‍ ധ്യാനിനെ ഓര്‍മിപ്പിക്കുന്നുണ്ട്. ഒടുവില്‍ ഞാന്‍ എന്താ ചെയ്യേണ്ടതെന്നും നീ പറയുന്നത് പോലെ ചെയ്യാമെന്നും അധ്യാപകന്‍ ധ്യാനിന് വാക്കും നല്‍കി. ഇതോടെ കൂട്ടുകാരന് ഒരവസരം കൂടി നല്‍കാമെന്നും താന്‍ ആലോചിച്ച് മറുപടി പറയാമെന്നും പറഞ്ഞാണ് കുട്ടി മടങ്ങിയത്.

Content Summary : Kids Innocent Complaint Against Friend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com