"ഖാൻസാബ് നിങ്ങളുടെ ലിസ്റ്റിൽ ഈ ക്യൂട്ടസ്റ്റ് ആരാധകനെ കൂടി ചേർക്കൂ’’: ഷാരൂഖിനോട് ഇർഫാൻ പഠാൻ

irfan-pathans-son-dances-with-shah-rukh-khans-pathaan-song
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ഷാരൂഖ് ഖാന്റെ ഏറ്റവും ക്യൂട്ടസ്റ്റ് ആയ ഒരു കുഞ്ഞ് ആരാധകനെ പരിചയപ്പെടുത്തുകയാണ് ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഷാരൂഖ് ഖാന്റെ പഠാൻ സിനിമയിലെ ഗാനത്തിന് നൃത്തം ചെയ്യുന്ന  തന്റെ മകന്റെ വിഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. ഇർഫാൻ പഠാന്റെ മകൻ 'പഠാൻ' സിനിമയിലെ ഷാരൂഖ് ഖാന്റെ ആരാധകനാണ്. ഷാരൂഖിന്റെ ഗാനത്തിനൊത്ത് മകൻ നൃത്തം ചെയ്യുന്നതിന്റെ മനോഹരമായ വിഡിയോ പങ്കുവച്ച്  ഇർഫാൻ ട്വിറ്ററിൽ  കുറിച്ചത് ഇങ്ങനെയാണ് ‘‘ഖാൻസാബ് നിങ്ങളുടെ  ലിസ്റ്റിൽ ഈ ക്യൂട്ടസ്റ്റ് ആരാധകനെ കൂടി ചേർക്കുക..’’

ഇർഫാൻ തന്റെ ഫോണിൽ പാട്ട് പ്ലേ ചെയ്യുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്, പാട്ട് കേട്ടതും അദ്ദേഹത്തിന്റെ മകൻ ആവേശഭരിതനായി ചാടി എഴുന്നേൽക്കുകയാണ്. പിന്നെ ഇർഫാന്റെ ഫോണും വാങ്ങി പാട്ടിനൊത്ത് നൃത്തം ചെയ്യുകയാണ്. അദ്ദേഹം വിഡിയോ ഷെയർ ചെയ്തതിന് തൊട്ടുപിന്നാലെ ഇരുവരുടേയും ആരാധകർ കമന്റുകളിലൂടെ നിറഞ്ഞ സ്നേഹവുമായെത്തി. 

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്. ഒപ്പം നിറയെ കുട്ടി ആരാധകരുമുണ്ട്  ജനുവരി 25 ന് റിലീസ് ചെയ്‌ത ചിത്രം വൻ ഹിറ്റാണ്. സിനിമയിലെ ഗാനങ്ങളും വൈറലായിരുന്നു. വിഡിയോയോട് ഷാരൂഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Summary :  Irfan Pathan's son dances with  Shah Rukh Khan's Pathaan song

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS