അമ്മയ്​ക്കൊപ്പം അച്ചുവും ഇനി ബിഗ് സ്ക്രീനിൽ: അഭിമാന നിമിഷമെന്ന് പാർവതി കൃഷ്ണ

actress–parvathy-r-krishna-and-son-in-new-movie
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

അവതാരകയും നടിയുമായ പാർവതി കൃഷ്ണയും മകൻ അച്ചുവും സോഷ്യൽ മീഡിയയുടെ ഇഷ്ട താരങ്ങളാകളാണ്. അച്ചുവുമൊന്നിച്ചുള്ള നിരവധി വിഡിയോകളണ് പാർവതി തന്റെ സമൂഹമാധ്യമപേജിലൂടെ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ അച്ചുവിന്റേയും അമ്മയുടേയും ഒരു പുത്തൻ വിഷേശമാണ് താരം പങ്കുവച്ചിരിക്കുന്നത്. മാലിക്ക് എന്ന സിനിമയ്ക്ക് ശേഷം തന്റെ മറ്റൊരു സിനിമ വരികയാണെന്നും അതിൽ അച്ചുവും തന്നോടൊപ്പം അഭിനയിക്കുന്നുവെന്നുമുള്ള സന്തോഷ വാർത്തയാണ് താരം പങ്കുവച്ചത്.

‘അഭിനേത്രി, അമ്മ എന്നീ നിലകളിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷം. മാലിക്കിന് ശേഷം താൻ അഭിനയിക്കുന്ന സിനിമയിൽ അച്ചുക്കുട്ടനും അഭിനയിക്കുന്നു’ എന്നുമാണ് മകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പാർവതി കുറിച്ചത്. ഷൂട്ടിങിലുടനീളം സഹകരിച്ചതിന് അച്ചുവിന് അമ്മയുടെ വക പ്രത്യേകം നന്ദിയുമുണ്ട്. അമ്മയ്ക്കും അച്ചുവിനും നിറയെ ആശംസകളുമായി ആരാധകരുമെത്തി.  മുഹസിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് പ്രധാന വേഷം ചെയ്യുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന സിനിമയിലാണ് അച്ചുവും അമ്മയും ഒന്നിച്ചെത്തുന്നത്. 

Content Summary : Actress Parvathy R Krishna and son acting in new movie

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA