കുഞ്ഞൂട്ടന്മാരെ ഒരുക്കാൻ പെടുന്നപാട്; ‘സുന്ദരി’ക്കുട്ടികളായി മക്കൾ; വിഡിയോ പങ്കുവച്ച് അമ്പിളി ദേവി

actress-ambili-devi-share-video-with-her-kids
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മലയാളികളുടെ പ്രിയ താരം അമ്പിളി ദേവി  മക്കളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ ചമയവിളക്കേന്തി നിൽക്കുന്ന മക്കളുടെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. മക്കളെ ‘സുന്ദരി’കളായി ഒരുക്കുകയാണ് അമ്പിളി ദേവി വിഡിയോയിൽ.

ആഭരണങ്ങള്‍ അടക്കമുള്ള ചമയങ്ങളെല്ലാം അണിഞ്ഞ് ‘സുന്ദരി’കളായി ഒരുങ്ങുന്ന കുട്ടികളുടെ വിഡിയോ ആരാധകരും ഏറ്റെടുത്തു. തന്റെ രണ്ട് ആണ്‍ മക്കളെയും നേര്‍ച്ചയുടെ ഭാഗമായിട്ടാണ് താരം പെണ്‍വേഷം കെട്ടിച്ച്‌ വിളക്കെടുക്കാന്‍ എത്തിച്ചത്. ‘കുഞ്ഞൂട്ടന്മാരെ ഒരുക്കാൻ പെടുന്ന പാട്’ എന്ന തലക്കെട്ടോടെയാണ് അമ്പിളി ദേവി ചിത്രങ്ങള്‍ പങ്കുവെച്ചത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അമ്പിളി നൃത്തത്തിലും സജീവമാണ്.

Content Summary : Actress Ambili Devi share video with her kids

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS