ആദ്യമായി മുംബൈയിലെത്തി മാൾട്ടി മേരി; ആരാധകർക്കായി കുഞ്ഞിനൊപ്പം പോസ് ചെയ്ത് പ്രിയങ്കയും നിക്കും

priyanka-chopra-and-nick-jonas-in-mumbai-with-malti
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

താരദമ്പതികളായ പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജോനാസിനും മകൾ ജനിച്ചിട്ട് അധിക നാളായിട്ടില്ല. കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും അച്ഛനമ്മമാരായ വിവരം പുറംലോകത്തെ അറിയിച്ചത്. അമേരിക്കയിൽ താമസമാക്കിയ ഇവർ കുഞ്ഞിനൊപ്പം ആദ്യമായി മുബൈയിൽ എത്തിയിരിക്കുകയാണിപ്പോൾ. പ്രിയങ്കയുടെയും നിക്കിന്റെയും മകൾ മാൾട്ടി മേരി ആദ്യമായയി മുംബൈയിൽ എത്തിയത് ആരാധകരും ഏറ്റെടുത്തു.

കുഞ്ഞുമൊത്തുമുള്ള ചിത്രങ്ങള്‍ പ്രിയങ്ക സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടെങ്കിലും മുഖം കാണിക്കാതെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. ഹാര്‍ട്ട് ഇമോജികള്‍ കൊണ്ട് മകളുടെ മുഖം മറയ്ക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കുഞ്ഞ് മാൾട്ടിയുടെ മുഖം ആരാധകർക്കായി കാണിച്ചിരിക്കുകയാണ് താരം. വിഡിയോയിൽ, നിക്കും പ്രിയങ്കയും  മാധ്യമങ്ങൾക്ക് വേണ്ടി തങ്ങളുടെ കുഞ്ഞിനൊപ്പം പോസ് ചെയ്യുന്നത് കാണാം

2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹിതരായത്. വാടക ഗര്‍ഭധാരണത്തിലൂടെയായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്. "രാജ്ഞി  തിരിച്ചെത്തിയെന്നും ഒരു പാവയെപ്പോലെ അവർ തന്റെ സുന്ദരിക്കുട്ടിയെ എടുത്തിരിക്കുന്നു.."  എന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. കുഞ്ഞ് മാൾട്ടിയോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് കമന്റുകളിൽ.

Content Summary : Priyanka Chopra and Nick Jonas in Mumbai with daughter Malti

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS