ADVERTISEMENT

കാതലിൽ സിനിമയുടെ ലൊക്കേഷനിൽ നിന്നും മമ്മൂട്ടിയുടേയും ഒരു കുരുന്നിന്റേയും ഒരു വിഡിയോയാണ് വൈറലാകുന്നത്. ഈ സിനിമയുടെ സംവിധായകൻ ജിയോ ബേബിയുടെ മകൻ മ്യൂസിക്കും മെഗാസ്റ്റാർ മമ്മൂട്ടിയുമാണ് ഈ വിഡിയോയിലെ താരങ്ങൾ. അച്ഛന്റെ മൊബൈൽ ഫോണിൽ വിഡിയോ എഡിറ്റ് ചെയ്യാനുള്ള പുതിയ ആപ്പിനെ കുറിച്ച് മമ്മൂട്ടിയ്ക്ക് പറഞ്ഞു കൊടുക്കുകയാണീ കൊച്ചു മിടുക്കൻ.  മ്യൂസിക്ക് പറഞ്ഞു കൊടുക്കുന്നതൊക്കെ ശ്രദ്ധാപൂർവം കേൾക്കുകയാണ് താരം. കോസ്റ്റ്യൂം ഡയറക്ടറും സ്റ്റൈലിസ്റ്റുമായ അഭിജിത് സി യാണ് ഈ സൂപ്പർ‍ ക്യൂട്ട് വിഡിയോ പങ്കുവച്ചത്.

‘‘ഇത് മ്യൂസിക് ജിയോ(ഡയറക്ടർ ജിയോ ബേബി ചേട്ടന്റെ മകൻ) കാതലിൽ സ്കൂൾ ഒഴിവുള്ളപ്പോൾ സജീവമാകുന്ന അസിസ്റ്റന്റ് ഡയറക്ടർ ആണ്.. ജിയോ ചേട്ടന്റെ മൊബൈലിൽ 'മ്യൂസി'വിഡിയോ എഡിറ്റ് ചെയ്യാറുള്ള പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് ആണ്..’’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ മനോഹരമായ വിഡിയോയ്ക്ക് ഇഷ്ടമറിയിച്ചെത്തുന്നവർ നിരവധിയാണ്.

 

Content Summary : Viral video of Mammootty and director Jeo Baby's son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com