ADVERTISEMENT

സാധനങ്ങൾ വാങ്ങുമ്പോൾ വീടുകളിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല.സാധാരണ ഈ പ്ലാസ്റ്റിക് കവറുകൾ വലിയ കവറുകളിലോ ചാക്കിലോ ഇട്ടുവയ്ക്കാറാണ് പതിവ്. വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കുന്നവർ എത്തുമ്പോഴേയ്ക്കും ചാക്ക് നിറഞ്ഞ് കവിഞ്ഞിട്ടുണ്ടാകും. എത്ര അടുക്കിവച്ചാലും ഈ കവറുകൾ ഒതുങ്ങിയിരിക്കുകയുമില്ല. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് രണ്ട് കൊച്ചു മിടുക്കന്മാർ. പ്ലാസ്റ്റിക് സൂക്ഷിച്ചുവെക്കാൻ ഒരു തകർപ്പൻ സൂത്രവുമായി എത്തിയിക്കുന്നത് ആറാം ക്ലാസുകാരൻ നിവേദും ഒന്നാം ക്ലാസുകാരൻ നിവിനും. കുടുബശ്രിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ഈ കുട്ടികളുടെ സിംപിൾ ട്രിക്ക് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കവറുകൾ ഒരോന്നായി ഓന്നിന് മുകളിൽ ഒന്നായിവച്ച് ഒന്നിച്ച് ചുരുട്ടിയെടുത്ത്  മറ്റൊരു കവറുകൊണ്ട് കെട്ടി ഒതുക്കിവയ്ക്കുകയാണ് ഇവർ.

 

 കുടുബശ്രിയുടെ കുറിപ്പ് വായിക്കാം

 

പ്ലാസ്റ്റിക്' തലവേദന ഒഴിവാക്കാൻ നിവിനും നിവേദും ഒരുക്കുന്ന ഒരു സിംപിൾ ട്രിക്ക് കാണാം...വീടുകളിൽ എത്തി അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മസേനാംഗങ്ങൾക്ക് കൈമാറാൻ പ്ലാസ്റ്റിക് സൂക്ഷിച്ചുവെക്കാൻ ഈ സൂത്രം പ്രയോഗിച്ചാൽ തീരെ കുറഞ്ഞ സ്ഥലത്തിന്റെ ആവശ്യമേ ഉണ്ടാകൂ...കൊയിലാണ്ടി നഗരസഭയിലെ കോതമംഗലം പറമ്പത്ത് പ്രസാദിൻ്റെ മക്കളായ ആറാം ക്ലാസുകാരൻ നിവേദിനും ഒന്നാം ക്ലാസുകാരൻ നിവിനും കൈയടിക്കാം

 

Content Summary : Tips to keep plastic covers

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com