ADVERTISEMENT

അച്ഛനും അമ്മയ്ക്കുമൊക്കെ ഭക്ഷണം വാരിക്കൊടുക്കുന്ന കുട്ടികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്ന പതിവ് പൊതുവെയുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് നടി അനുശ്രീയും പങ്കുവെച്ചിരിക്കുന്നത്. സഹോദരന്റെ മകനൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് താരം പകർത്തിയിരിക്കുന്നത്. വിഡിയോ സോഷ്യൽ ലോകത്തു ഹിറ്റായതോടെ ധാരാളം പേർ '' ഇതിലാരാ കുഞ്ഞാവ'' എന്ന ചോദ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.   

ഫോണിൽ നോക്കിയിരിക്കുന്ന അനുശ്രീയ്ക്ക് സഹോദരന്റെ മകനായ അനന്തനാരായണൻ ഭക്ഷണം വാരിക്കൊടുക്കുകയാണ്. ഭക്ഷണം ഒട്ടും നിലത്തു കളയാതെ വളരെ ശ്രദ്ധാപൂർവമാണ് ഓരോ വായും കുഞ്ഞു  ആദികുട്ടൻ അപ്പച്ചിയ്‌ക്ക് വെച്ചുകൊടുക്കുന്നത്.  ''നീ എപ്പോഴും എന്റെ ക്യൂട്ടി പൈ ആണ്'' എന്നാണ് വിഡിയോയ്ക്ക് മുകളിൽ അനുശ്രീ കുറിച്ചിരിക്കുന്നത്. നടി ശിവദ, സൈജു കുറുപ്പ്, റിമി ടോമി തുടങ്ങിയവരടക്കമുള്ളവർ താഴെ കമന്റുമായി എത്തിയിട്ടുണ്ട്. '' അച്ചോടാ....സൊ സ്വീറ്റ്, അല്ല...ഇതിലിപ്പോൾ ആരാ കുഞ്ഞാവ'' എന്നാണ് ശിവദ വിഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. 

സോഷ്യൽ ലോകത്ത് വിഡിയോ വൈറലായതോടെ രസകരമായ കമന്റുകളും സ്നേഹം നിറഞ്ഞ ഇമോജികളുമായി ധാരാളം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. അനുശ്രീ നേരത്തെയും സഹോദരന്റെ മകനൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Content Summary: Anusree viral video with brother's son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com