ADVERTISEMENT

തന്നോട് വഴക്കിട്ട അമ്മയെ കുറിച്ച് പരാതി പറയാൻ മുത്തശ്ശിയെ കാണാൻ പോയ പതിനൊന്നു വയസ്സുകാരന്റെ വാർത്തയാണ് വൈറലാകുന്നത്. അമ്മയെ കുറിച്ചുള്ള പരാതി മുത്തശ്ശിയോടല്ലാതെ ആരോട് പറയാനാണ്? ചൈനക്കാരനായ പതിനൊന്നുകാരനും അത്രയുമേ ചിന്തിച്ചുള്ളൂ. പക്ഷേ മുത്തശ്ശിയുടെ വീട്ടിലേക്കുള്ള വഴി അത്ര കൃത്യമായി അറിയാത്തതു കൊണ്ട് 130 കിലോ മീറ്റർ സൈക്കിൾ ചവിട്ടേണ്ടി വന്നു.  

മെയ്ജിയാങിൽ മുത്തശ്ശിയുടെ അടുത്തേക്ക് യാത്ര തിരിച്ച കുട്ടിയെ എക്സ്പ്രസ് വേ ടണലിനരികെ നിന്ന് മറ്റുയാത്രക്കാരാണ് കണ്ടെത്തിയത്. 130 കിലോമീറ്റർ സൈക്കിളിൽ താണ്ടി വന്നപ്പോഴേക്ക് കുട്ടി ക്ഷീണിച്ച് അവശനായിക്കഴിഞ്ഞിരുന്നു. വിവരമറിയിച്ചതോടെ പൊലീസെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അമ്മ വഴക്കിട്ടതോടെ താനാകെ അസ്വസ്ഥനായെന്നും ഇതോടെയാണ് മുത്തശ്ശിയോട് അമ്മയെ കുറിച്ചുള്ള പരാതി അറിയിക്കാൻ തീരുമാനിച്ചതെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. റോഡിലെ സൈൻ ബോർഡുകൾ നോക്കിയായിരുന്നു കുട്ടിയുടെ യാത്ര. പക്ഷേ പല തവണ വഴി തെറ്റി.

വീട്ടിൽ നിന്നിറങ്ങിയപ്പോൾ കയ്യിൽ കരുതിയ വെള്ളവും ബ്രഡുമായിരുന്നു കുട്ടി  ആകെ കഴിച്ച ഭക്ഷണം. വീട്ടിൽ വഴക്കായതിന് പിന്നാലെ താൻ മുത്തശ്ശിയുടെ അടുത്തേക്ക് പോവുകയാണെന്ന് കുട്ടി പറഞ്ഞെങ്കിലും അമ്മ അതത്ര കാര്യമാക്കിയില്ല. ഇതൊക്കെ എത്ര കേട്ടതാ എന്ന മട്ടിൽ വിട്ടു. ഒടുവിൽ കഥയെല്ലാം കേട്ട പൊലീസുകാർ കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. വൈകുന്നേരമായപ്പോൾ അമ്മയും അച്ഛനും മുത്തശ്ശിയും കൂടിയെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു

 

Content Summary : Fought with mother, Chinese boy cycles 130 km to reach grandmothers's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com