ADVERTISEMENT

ബാക്ക് ടു സ്‌കൂള്‍ ഓഫര്‍ അവതരിപ്പിച്ച് ആമസോണ്‍. സ്‌കൂള്‍ തുറക്കുമ്പോഴേക്കും കുട്ടികള്‍ക്ക് വേണ്ടി കരുതി വെക്കേണ്ട മുഴുവന്‍ പ്രൊഡക്ട്‌സും ആകര്‍ഷകമായ വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 12 മുതല്‍ ജൂണ്‍ 12 വരെയാണ് ഓഫര്‍ ടൈം. ക്ലാസ്‌മേറ്റ്‌സ് ബ്രാന്‍ഡാണ് ആമസോണുമായി ചേര്‍ന്ന് ബാക്ക് ടു സ്‌കൂള്‍ ഓഫര്‍ അവതരിപ്പിക്കുന്നത്. 

ലഞ്ച് ബോക്‌സസ് & വാട്ടര്‍ ബോട്ടില്‍സ് 

കുട്ടികള്‍ക്കായുള്ള ലഞ്ച് ബോക്‌സുകളും വാട്ടര്‍ ബോട്ടിലുകളും വമ്പിച്ച ഓഫറിലാണ് ലഭ്യമാക്കിയിട്ടുള്ളത്. 99 രൂപ മുതല്‍ വാട്ടര്‍ ബോട്ടിലും ലഞ്ച് ബോക്‌സും ലഭ്യമാണ്. സ്റ്റയിന്‍ലെസ് സ്റ്റീലിന്റെ വാട്ടര്‍ ബോട്ടിലുകള്‍ കുറഞ്ഞ വിലയിലാണ് ഓഫര്‍ കാലയളവില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ലഞ്ച് ബോക്‌സുകളുടേയും ടിഫിന്‍ കാരിയറിന്റേയും എല്ലാ വിധ വെറൈറ്റികളും സൈറ്റില്‍ ലഭ്യമാണ്. മിക്ക പ്രൊഡക്ട്‌സും ഓര്‍ഡര്‍ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം ഡെലിവര്‍ ചെയ്യും. 

 

സ്‌കൂള്‍ ബാഗ്‌സ് ആന്‍ഡ് ബാക്ക്പാക്‌സ്

എഴുപത് ശതമാനം വരെ വിലക്കുറവിലാണ് പ്രധാന ബ്രാന്‍ഡുകളുടെ സ്‌കൂള്‍ ബാഗ്‌സ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 300 രൂപയില്‍ താഴെ മുതല്‍ 1000 രൂപയില്‍ മുകളില്‍ വരെയുള്ള വിലകളില്‍ ബാഗുകള്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് പ്രീയങ്കരരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ അയേണ്‍ മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, സ്‌പൈഡര്‍ മാന്‍, ബാര്‍ബി, ഡിസ്‌നി തുടങ്ങി എല്ലാ ക്യാരക്ടറുകളുടേയും ചിത്രങ്ങള്‍ പതിപ്പിച്ച ബാഗുകള്‍ കൂടുതല്‍ ആകര്‍ഷകങ്ങളാണ്. അതോടൊപ്പം 70% വരെ വിലക്കുറവില്‍ മറ്റ് പ്രധാന ബ്രാന്‍ഡുകളുടേയും ബാഗുകള്‍ ലഭ്യമാണ്. 

 

കിഡ്‌സ് ക്ലോത്തിംഗ്

കിഡ്‌സ് ക്ലോത്തിംഗ് കലക്ഷനില്‍ മികച്ച നിലവാരമുള്ള വസ്ത്രങ്ങള്‍ വമ്പിച്ച ഓഫറില്‍ ലഭ്യമാക്കാന്‍ ആമസോണ്‍ ശ്രദ്ധിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കായി ജമ്പ്സ്യൂട്ടുകള്‍, ടോപ്പുകള്‍, ടീ-ഷര്‍ട്ടുകള്‍, ജീന്‍സ്, പാവാട, ജാക്കറ്റുകള്‍, ഉറക്ക വസ്ത്രങ്ങള്‍ എന്നിവയും ആണ്‍കുട്ടികള്‍ക്കായി വിവിധതരം ടി-ഷര്‍ട്ടുകള്‍, പോളോകള്‍, ഷര്‍ട്ടുകള്‍, പാന്റ്സ്, ജാക്കറ്റുകള്‍, ജീന്‍സ് എന്നിവയും ഓഫര്‍ പ്രൈസില്‍ ലഭ്യമാക്കുന്നു. അതിനു പുറമേ പ്രത്യേക ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമായി കുര്‍ത്തകള്‍, പൈജാമകള്‍, കുര്‍ത്ത സല്‍വാര്‍ സെറ്റുകള്‍, നീളന്‍ പാവാടകള്‍, ധോത്തികള്‍, ലെഹംഗകള്‍, ബന്ദ്ഗാലകള്‍, അനാര്‍ക്കലികള്‍ എന്നിവയും കലക്ഷനിലുണ്ട്. ജാക്കറ്റുകള്‍, സ്വെറ്ററുകള്‍, ഹൂഡികള്‍ എന്നിവയും ഓഫര്‍ പ്രൈസില്‍ അവൈലബിളാണ്. അന്തര്‍ദേശീയ കിഡ്സ് വെയര്‍ ബ്രാന്‍ഡുകളുടെ പ്രൊഡക്ട്‌സാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 

 

കിഡ്‌സ് വാച്ചസ്

 

അറുപത് ശതമാനം വരെ വിലക്കുറവിലാണ് കുട്ടികളുടെ വാച്ചുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. അനലോഗ്, ഡിജിറ്റല്‍, ട്രാക്കര്‍, വാട്ടര്‍ റസിസ്റ്റന്റ് മാതൃകകളിലുള്ള വാച്ചുകള്‍ക്ക് ആകര്‍ഷകമായ ഓഫര്‍ പ്രൈസാണ് കൊടുത്തിരിക്കുന്നത്. ഫ്‌ളോറല്‍ വാട്ടസ്, മള്‍ട്ടി കളര്‍ എന്നിവയും അവഞ്ചേര്‍സിന്റേയും ബെന്‍ 10, തുടങ്ങിയ ക്യാരക്ടറുകളുടേയും കുട്ടി വാച്ചുകള്‍ സൈറ്റിലുണ്ട്. നൂറ് രൂപ മുതല്‍ വാച്ചുകള്‍ ലഭ്യമാണ്. 

 

സ്‌കൂള്‍ ഷൂസ്

 

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വിവിധ ബ്രാന്‍ഡുകളുടെ സ്‌കൂള്‍ ഷൂസുകള്‍ ഓഫര്‍ പ്രൈസില്‍ ലഭ്യമാണ്. അഞ്ഞൂറോളം കാറ്റഗറിയിലായാണ് ഷൂസ് ലഭ്യമാക്കിയിരിക്കുന്നത്. എഴുപത് ശതമാനം വരെ വിലക്കുറവിലാണ് ഷൂസുകള്‍ വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. 

 

ഇതിനു പുറമേ, ടെക്സ്റ്റ് ബുക്ക്‌സ്, സ്റ്റഡി ഗെയ്ഡ്‌സ്, റഫറന്‍സ് ബുക്ക്‌സ്, ക്വസ്റ്റ്യന്‍ ബാങ്ക്‌സ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ഐറ്റംസ്, പേന, പെന്‍സില്‍, റൈറ്റിംഗ് പാഡ് തുടങ്ങി എല്‍കെജി മുതല്‍ കേളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള മുഴുവന്‍ പ്രൊഡക്ട്‌സും ബാക്ക് ടു സ്‌കൂള്‍ ഓഫര്‍ സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായി എച്ച് പി പ്രൊഡക്ട്‌സിന്റെ വലിയൊരു ശേഖരവും ഓഫര്‍ പ്രൈസില്‍ അവൈലബിളാണ്. നോട്ടബുക്കുകളും മറ്റ് സ്‌റ്റേഷനറി ഉത്പന്നങ്ങളും 79 രൂപ മുതല്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. കുട്ടികളുടെ റൂം മേക്കോവറിനായിട്ടുള്ള ഉത്പന്നങ്ങളും ലഭ്യമാക്കുന്നത് വഴി ബാക്ക് ടു സ്‌കൂള്‍ ഓഫര്‍ സ്റ്റോറിലൂടെ ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ സകല സാധനങ്ങളും ഒരു കുടക്കീഴില്‍ അണി നിരത്തിയിരിക്കുകയാണ് ആമസോണ്‍.

Content Summary : Back to School Offer on Amazon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com