ADVERTISEMENT

തന്റെ സ്കൂളിന്റെ ദയനീയ അവസ്ഥ കാണിക്കുന്ന ഒരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ഒരു വിദ്യാർഥിനി. ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ നിന്നുള്ള സീരത് നാസ് എന്ന സ്കൂൾ വിദ്യാർത്ഥിനിയാണ് തന്റെ സ്കൂൾ ടൂർ വിഡിയോ ചെയ്ത് ഇന്റർനെറ്റിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. തന്റെ സ്‌കൂളിന്റെ വൃത്തിഹീനവും മോശപ്പെട്ടതുമായ അവസ്ഥയിൽ തൃപ്തയല്ലാത്ത പെൺകുട്ടി, സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിഡിയോയിൽ അഭ്യർത്ഥിച്ചു.“ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, ദയവായി ഞങ്ങൾക്കായി ഒരു നല്ല സ്‌കൂൾ നിർമ്മിക്കൂ,” സീരത് നാസ് വിഡിയോയിൽ പറഞ്ഞു. ഒരു പ്രാദേശിക വാർത്താ ചാനലിൽ പങ്കുവച്ച വിഡിയോ വൈറലായിരിക്കുകയാണിപ്പോൾ.

Read More : ‘ഒന്നാം ദിവസം മുതൽ 1461-ാം ദിവസം വരെ’; മകന് ‘ഇസ്സു വേൾഡ്’ ഒരുക്കി കുഞ്ചാക്കോ ബോബൻ

“മോദി ജി, ഒരു നല്ല സ്കൂൾ ഉണ്ടാക്കി തരിക. ഒരു നല്ല സ്കൂൾ എന്നാൽ  ഞങ്ങൾക്ക് തറയിൽ ഇരിക്കേണ്ട അവസ്ഥ ഇല്ലാത്തതും യൂണിഫോം വൃത്തികേടാക്കിയതിന് അമ്മ എന്നെ ശകാരിക്കാൻ ഇടവരാത്തതും ആയിരിക്കണം. സ്കൂൾ. അങ്ങനെയായാൽ ഞങ്ങൾക്കെല്ലാം നന്നായി പഠിക്കാൻ കഴിയും. ഞങ്ങൾക്കായി ഒരു നല്ല സ്‌കൂൾ നിർമ്മിച്ച് തരൂ,” പെണ്‍കുട്ടി വിഡിയോ അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു. സ്കൂൾ ടോയ്​ലെറ്റിന്റെ ദയനീയാവസ്ഥയും വിഡിയോയിൽ കാണിക്കുന്നുണ്ട്. 

നിരവധിപ്പേരാണ് ഈ കൊച്ചു പെൺകുട്ടിയുടെ വിഡിയോ ഏറ്റെടുത്ത് കമന്റുകളുമായി എത്തുന്നത്. തന്റെ സ്കൂൾ പുതുക്കിപ്പണിയാനുള്ള സീരത് നാസിന്റെ ദൃഢനിശ്ചയത്തെ പലരും അഭിനന്ദിച്ചു ഈ പെൺകുട്ടി ധൈര്യശാലിയാണെന്നും  വരും തലമുറകളുടെ ശബ്ദമാണെന്നും പ്രധാനമന്ത്രി തീർച്ചയായും നിങ്ങളുടെ ആഗ്രഹം നിറവേറ്റിത്തരുമെന്നും. കമന്റുകളിൽ പറയുന്നു. "എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ആവശ്യമാണ്, പ്രധാനമന്ത്രി മോദി ജി ദയവായി ഇത് ശ്രദ്ധിക്കുക.,ഈ കുട്ടികളാണ് ഇന്ത്യയുടെ ഭാവി," ഒരാൾ  വിഡിയോയ്ക്ക് താഴെ കുറിച്ചു.

 

 

Content Summary : Jammu And Kashmir girl's special request to PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com