പത്തു വയസ്സ് വരെ വെട്ടാത്ത മുടി; മുറിച്ചപ്പോൾ ആ സർപ്രൈസ്

10-year-old-boy-gets-the first-haircut-of-his-life
SHARE

പത്തുവയസുവരെ വെട്ടാത്ത തലമുടി. ആൺകുട്ടിയാണെന്നു ഒറ്റനോട്ടത്തിൽ ആരും പറയുകയുമില്ല. അങ്ങനെയൊരു കൊച്ചുബാലന്റെ തലമുടി വെട്ടുന്നതും ആ മുഖത്ത് വിരിയുന്ന സങ്കടവും സന്തോഷവുമെല്ലാം നിറയുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ ലോകത്തു വൈറൽ. ഒതുക്കി കെട്ടിവെച്ചിരിക്കുന്ന ആ മുടി കണ്ടാൽ ആരും പറഞ്ഞുപോകും അതൊരു പെൺകുട്ടിയാണെന്ന്. പക്ഷേ, നിമിഷങ്ങൾക്കുള്ളിൽ സംഭവിക്കുന്ന മാറ്റം, പുത്തൻ ഹെയർ സ്‌റ്റൈൽ...നറുപുഞ്ചിരിയുമായി അവൻ സമൂഹമാധ്യമങ്ങൾ കീഴടക്കികൊണ്ടിരിക്കുന്നു. 

പത്തുവയസിനിടെ ഒരിക്കൽ പോലും കത്രിക തൊടാത്ത, ഇടതൂർന്നു വളർന്നു നിൽക്കുന്ന, പനങ്കുല തോറ്റുപോകുന്ന ആ മുടി നിർദാക്ഷിണ്യം വെട്ടിക്കളയുമ്പോൾ  ആരിലും ചെറുതല്ലാത്ത സങ്കടം വരുമെന്നുറപ്പാണ്. അവനും സങ്കടപ്പെട്ടു, വിങ്ങിപൊട്ടി. എന്നാൽ ആ വിഷമം വളരെ പെട്ടന്നാണ് സന്തോഷത്തിലേയ്ക്ക് വഴിമാറുന്നത്. തന്റെ പുതിയ ഹെയർ സ്റ്റൈലിൽ തനിക്കു വരുന്ന മാറ്റം ആദ്യം അവനെ വിസ്മയിപ്പിക്കുന്നു, പിന്നെ സന്തോഷവാനാക്കുന്നു. ചിരി തൂകുന്ന അവന്റെ മുഖം കാഴ്ചക്കാരിലും ആഹ്‌ളാദം നിറയ്ക്കും. 

ആ കൊച്ചുബാലന്റെ തലമുടി വെട്ടുന്ന വിഡിയോ ഇതിനകം സോഷ്യൽ ലോകത്തെയും കീഴടക്കി കഴിഞ്ഞു. ദിവസങ്ങൾകൊണ്ട് തന്നെ 1.9 മില്യൺ പേരാണ് ആ വിഡിയോ കണ്ടിരിക്കുന്നത്. ധാരാളം ആളുകൾ വിഡിയോയ്ക്കു താഴെ കമെന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ഹെയർ സ്റ്റൈലിനെ അഭിനന്ദിക്കുന്ന പലരും കൊച്ചുകുട്ടികൾക്ക് ഇങ്ങനെ മുടി വളർത്തേണ്ടതില്ല, അത് അവർക്ക് ബുദ്ധിമുട്ടായിരിക്കും എന്ന രീതിയിലുള്ള  വിമർശനങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്. എന്തായാലും നീട്ടിവളർത്തിയ ആ മുടിയിഴകളെ വെട്ടിയൊതുക്കിയപ്പോഴും അവന്റെ സൗന്ദര്യത്തിനു ഒട്ടും കുറവില്ല എന്നാണ് ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം.

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA