ഐൻസ്റ്റീനേക്കാൾ ഉയർന്ന ഐക്യു; 11 വയസ്സുള്ള ഓട്ടിസ്റ്റിക് പെൺകുട്ടിക്ക് ബിരുദാനന്തര ബിരുദം

autistic-girl-with-iq-higher-than-einstein-to-receive-masters-degree
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ഐൻസ്റ്റീനേക്കാൾ ഐക്യു ഉയർന്ന 11 വയസ്സുള്ള ഓട്ടിസ്റ്റിക് പെൺകുട്ടിക്ക് ബിരുദാനന്തര ബിരുദം. മെക്സിക്കോയിൽ നിന്നുള്ള അധാര പെരെസ് സാഞ്ചസ് എന്ന 11 വയസ്സുകാരി വളരെ പ്രത്യേകതയുള്ള ഒരു കുട്ടിയാണ്. ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ് എന്നീ പ്രതിഭകളേക്കാൾ ഉയർന്നതാണ്  പെൺകുട്ടിയുടെ ഐക്യു (162), എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടാൻ ഒ!രുങ്ങുകയാണിപ്പോൾ ഈ കൊച്ചുമിടുക്കി.  സിഎൻസിഐ യൂണിവേഴ്സിറ്റിയിൽ നിന്ന് അധാര സിസ്റ്റം എൻജിനീയറിങ്ങിൽ ബിരുദം നേടിയിട്ടുണ്ട്, കൂടാതെ  ഈ പ്രായത്തിനുള്ളിൽ മെക്സിക്കോയിലെ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുണ്ട്.

അഞ്ചാമത്തെ വയസ്സിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അധാര ഒരു വർഷത്തിനുള്ളിൽ മിഡിൽ, ഹൈസ്കൂൾ  വിദ്യാഭ്യാസവും നേടി. ഒരിക്കൽ നാസയുമായി ചേർന്ന് പ്രവർത്തിക്കണമെന്നാണ് അധാരയുടെ ആഗ്രഹം. കൂടാതെ യുവ വിദ്യാർത്ഥികൾക്ക് ബഹിരാകാശ പര്യവേഷണവും ഗണിതവും പ്രോത്സാഹിപ്പിക്കുന്നതിന് മെക്സിക്കൻ ബഹിരാകാശ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

അധാരയ്ക്ക് വെറും 3 വയസ്സുള്ളപ്പോഴാണ് അവൾക്ക് ആസ്പർജേഴ്സ് സിൻഡ്രോം (ഓട്ടിസം സ്പെക്ട്രം) ഉണ്ടെന്ന് കണ്ടെത്തിയത്.  സാമൂഹിക ഇടപെടലുകൾ നടത്താൻ ബുദ്ധിമുട്ടുള്ള  ഒരു വികസന വൈകല്യമാണിത്. 

പക്ഷേ, മകളുടെ അസാധാരണമായ കഴിവിനെക്കുറിച്ച് അമ്മ സാഞ്ചസിന് അറിയാമായിരുന്നു, അവർ അധാരയെ തെറാപ്പിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു, അപ്പോഴാണ് സൈക്യാട്രിസ്റ്റ് അവരെ ടാലന്റ് കെയർ സെന്ററിലേക്ക് പോകാൻ ശുപാർശ ചെയ്തത്. അങ്ങനെയണ് ആധാരയുടെ കഴിവുകൾ ലോകം അറിയാൻ തുടങ്ങിയത്. 

Content Summary : Eleven year old autistic girl with IQ higher than Einstein to receive a Master's Degree

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA