റേസിങ് ട്രാക്കുകള്‍ കീഴടക്കി പതിമൂന്നുകാരി: സ്വന്തമാക്കിയത് വേഗക്കാരി പട്ടം

nithila-conquering-racing-tracks-with-her-bike-and-bicycle
നിഥില.
SHARE

ബൈക്കും സൈക്കിളുമായി റേസിങ് ട്രാക്കുകള്‍ കീഴടക്കുകയാണ് തിരുവനന്തപുരം കണ്ണമൂല സ്വദേശി നിഥില ദാസെന്ന പതിമൂന്നുകാരി. ദേശീയതലത്തില്‍ പതിനാല് വയസുകാരുടെ മല്‍സരത്തില്‍ ഒന്നാമതെത്തിയതോടെ വേഗക്കാരി പട്ടവും സ്വന്തമാക്കി. പുതിയ ട്രാക്കുകളില്‍ വിദേശത്തേക്ക് പറക്കാനിരിക്കുകയാണ് നിഥില.

ആത്മവിശ്വാസവും ദൃഢനിശ്ചയവും കൈമുതലാക്കിയാണ് നിഥില റേസിങ് ട്രാക്കുകള്‍ കീഴടക്കുന്നത്. അച്ഛന്‍ നിഖില്‍ ദാസാണ് മകളെ വേഗത്തിന്റെ പാതയിലേക്ക് കൂട്ടികൊണ്ട് വന്നത്. ഏഴാം വയസില്‍ പരിശീലനം തുടങ്ങി വളരെ വേഗം റേസിങിനിറങ്ങാനുള്ള ലൈസന്‍സ് സ്വന്തമാക്കി. പതിനെട്ടു വയസുകാരുടെ ദേശീയ ചംപ്യന്‍ഷിപ്പില്‍ കര്‍ണാടകയെ പ്രതിനിധീകരിച്ച്  വെങ്കലം നേടിയതോടെ സമൂഹ മാധ്യമങ്ങളിലടക്കം നിഥിലയ്ക്ക്  ആരാധകപിന്തുണയേറി. ഇന്ത്യക്ക് വേണ്ടി  കിരീടം നേടുകയാണ് നിഥിലയുടെ ലക്ഷ്യം. അതിനു പിന്തുണയുമായി അച്ഛനും അനിയനും ഒപ്പമുണ്ട്.

Content Summary : Thirteen year old Nithila Das, is conquering racing tracks with her bike and bicycle

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA