പ്രശസ്ത താരങ്ങൾ ഫാഷൻ വസ്ത്രങ്ങൾ അണിഞ്ഞു റാമ്പിൽ ചുവടുവെക്കുന്നത് നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ ഇത് അത്തരത്തിലൊരു ഷോ അല്ല, ഇതൽപ്പം വ്യത്യസ്തമാണ്. ഇവിടെ റാംപിൽ മാറ്റുരച്ചത് കൊച്ചു കുട്ടികളാണ്. എറണാകുളം ഏളംകുളത്തെ ഒരു അങ്കണവാടിയിലാണ് വ്യത്യസ്തമായ റാംപ് വാക്ക്.
പ്രദേശത്തെ കുട്ടികൾക്കായാണ് അങ്കണവാടി ടീച്ചർ രജനിയും സഹായി ലിസ്സിയും പരിപാടി സംഘടിപ്പിച്ചത്. പരിപാടിയെ പറ്റി പറഞ്ഞതും രക്ഷിതാക്കൾ സമ്മതം മൂളി. വീട്ടിലെ ഏറ്റവും മികച്ച വസ്ത്രങ്ങളണിയിച്ച് കുട്ടികളെ റാംപിലെത്തിച്ചു. അങ്കണവാടിക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ഹാളിൽ സംഗീതത്തിന്റെ അകമ്പടിയോടെ കുരുന്നുകൾ ചുവടുവച്ചു.
പൂർണ പിന്തുണയുമായി സാമൂഹിക പ്രവർത്തകനായ രാജേഷ് രാമകൃഷ്ണനും, കൗൺസിലർ ആന്റണി പൈനുതറയും ഉണ്ടായിരുന്നു.