''ഫസ്റ്റ് ടൈം എക്സ്പീരിയൻസ്''; കുഞ്ഞ് നീലിന്റെ ആ ക്യൂട്ട് എക്സ്പ്രഷന് നിറഞ്ഞ സ്നേഹവുമായി സമാന്ത

kajal-aggarwal-share-an-adorable-photo-of-son-neil
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

തെന്നിന്ത്യൻ സൂപ്പർ നായിക കാജൽ അഗർവാൾ തന്റെ മകൻ നീലിന്റെ വിശേഷങ്ങളെല്ലാം തന്നെ  സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസവും വളരെ ക്യൂട്ട് ആയ ഒരു ഫോട്ടോ കാജൽ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. മകൻ ആദ്യമായി ഐസ് ക്രീം നുകരുന്ന ഒരു ഫോട്ടോ ആയിരുന്നുവത്. പ്രശസ്ത താരങ്ങളടക്കം നിരവധിപ്പേരാണ് നീലിന്റെ ആ വീഡിയോയ്ക്ക് താഴെ കമെന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. 

മകൻ ആദ്യമായി ഐസ് ക്രീം കഴിക്കുന്ന ഫോട്ടോയും രുചിച്ചതിനു ശേഷമുള്ള കുഞ്ഞിന്റെ ഭാവവും ഒപ്പിയെടുത്ത ആ ക്യാൻഡിഡ് ഫോട്ടോ കാഴ്ച്ചയിൽ ഏറെ ഹൃദ്യമാണ്. ഐസ് ക്രീം നുകർന്നതിനു ശേഷമുള്ള നീലിന്റെ മുഖത്തുണ്ടായ ഭാവങ്ങൾക്കു ''ക്യൂട്ട്'' എന്നാണ് ആരാധകവൃന്ദവും താരങ്ങളും പ്രതികരിച്ചിരിക്കുന്നത്. പൊട്ടിച്ചിരിയോടെ കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുന്ന കാജലും മകന് ഐസ് ക്രീം കഴിക്കാൻ നൽകുന്ന ഭർത്താവ് ഗൗതം കിച്ച്ലുവിനെയും ചിത്രത്തിൽ കാണാവുന്നതാണ്. ''ഫസ്റ്റ് ടൈം എക്സ്പീരിയൻസ്'' എന്നാണ് ചിത്രത്തിന് താരം തലക്കെട്ട് നൽകിയിരിക്കുന്നത്.

സാമന്ത റൂത്ത് പ്രഭു, രാഷി ഖന്ന, ഹൻസിക മോട്വാനി തുടങ്ങിയ പ്രശസ്ത താരങ്ങൾ ചിത്രത്തിന് താഴെ കമെന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ''സോ ക്യൂട്ട്'' എന്ന് സാമന്ത എഴുതിയപ്പോൾ, രാഷി ഖന്നയും ഹൻസികയും സ്നേഹം നിറച്ച ഇമോജികൾ ചിത്രത്തിന് കമന്റായി രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കാജലും കുടുംബവും മകന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങളും താരം തന്റെ ആരാധകർക്കായി പങ്കുവെച്ചിരുന്നു.

Content Summary : Kajal Aggarwal share an adorable photo of son Neil

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA