‘മുത്തശ്ശന്‍ മന്ത്രിയാവാത്തതില്‍ ഞാന്‍ അസ്വസ്ഥയാണ്’; രാഹുല്‍ ഗാന്ധിക്ക് ഏഴുവയസുകാരിയുടെ കത്ത്

Rahul Gandhi
രാഹുൽ ഗാന്ധി
SHARE

തന്റെ മുത്തശ്ശന്‍ മന്ത്രിയായില്ലെന്ന പരാതിയുമായി രാഹുല്‍ ഗാന്ധിക്ക് ഏഴുവയസുകാരിയുടെ കത്ത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ടി ബി ജയചന്ദ്രയുടെ കൊച്ചുമകള്‍ ആര്‍ണ സന്ദീപ് ആണ് തന്റെ മുത്തശ്ശന് കാബിനറ്റ് പദവി നല്‍കണമെന്ന ആവശ്യവുമായി കത്തയച്ചത്. കത്ത് ആരംഭിക്കുന്നതിങ്ങനെയാണ്, ‘പ്രിയപ്പെട്ട രാഹുല്‍ഗാന്ധി, ഞാന്‍ ടി ബി രാമചന്ദ്രയുടെ കൊച്ചുമകളാണ്, മുത്തശ്ശന്‍ മന്ത്രിയാവാത്തതില്‍ ഞാന്‍ അസ്വസ്ഥയാണ്, കാരണം എന്റെ മുത്തശ്ശന്‍ കഠിനാധ്വാനിയാണ്, ജനങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുത്തശ്ശന്‍ മന്ത്രിയാവേണ്ടത് അനിവാര്യമായിരുന്നു’

ജയചന്ദ്രന്റെ രണ്ടാമത്തെ മകന്‍ ടി ജെ സന്ദീപിന്റെ മകളാണ് മൂന്നാംക്ലാസുകാരിയായ ആര്‍ണ. മുത്തശ്ശന് മന്ത്രിസ്ഥാനമില്ലെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങിയ ആര്‍ണയെ ആശ്വസിപ്പിക്കാനാണ് കുടുംബം, രാഹുലിന് കത്തെഴുതാന്‍ പറഞ്ഞത്, പക്ഷേ ആര്‍ണ അത് ഗൗരവത്തോടെ കാണുകയും കത്തെഴുതുകയും ചെയ്തു. കത്തുകണ്ട ജയചന്ദ്രയുടെ അനുയായികളാണ് രാഹുലിന് അയക്കാന്‍ തീരുമാനിച്ചതെന്നും ജയചന്ദ്രയുടെ മകന്‍ സന്ദീപ് പറയുന്നു.

Content summary :  Seven year old girl writes to Rahul Gandhi

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS