മാജിക്കിൽ മിന്നിത്തിളങ്ങി അനാമിക; ജാലവിദ്യയ്​ക്കൊപ്പം ജീവകാരുണ്യവും

മാജിക്കിൽ വിസ്മയം തീർക്കുന്ന വെങ്ങര മൂലക്കീൽ സ്വദേശി അനാമിക പ്രതീഷ്.
മാജിക്കിൽ വിസ്മയം തീർക്കുന്ന വെങ്ങര മൂലക്കീൽ സ്വദേശി അനാമിക പ്രതീഷ്.
SHARE

പഴയങ്ങാടി∙ മാജിക്കിൽ മിന്നിത്തിളങ്ങി വിസ്മയം തീർക്കുകയാണ് മാടായി പഞ്ചായത്തിലെ മൂലക്കീൽ സ്വദേശി അനാമിക പ്രതീഷ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ മാജിക്ക് പഠനം അഞ്ചു വർഷം പിന്നിടുമ്പോൾ ജാലവിദ്യയ്​ക്കൊപ്പം ജീവകാരുണ്യവും ഈ കുഞ്ഞുകൈകളിൽ ഭദ്രം. മുപ്പതോളം മാജിക്ക് ട്രിക്കുകളാണ് അനാമിക നിഷ്പ്രയാസം അവതരിപ്പിക്കുന്നത്. കഴുത്തിലൂടെ വാൾ കുത്തിയിറക്കുന്ന ഏറെ പ്രയാസകരമായ ജാലവിദ്യ പോലും അനാമികയ്ക്കു നിസ്സാരം.

കണ്ണ് കെട്ടി, ആപ്പിൾ കത്തി ഉപയോഗിച്ചു മുറിക്കുന്ന മായാജാലം കണ്ടാൽ ആരും ഒന്നു ഞെട്ടും. തീവ്രവാദം കത്തിച്ചു സമാധാനത്തിന്റെ വെള്ളരി പ്രാവിനെ പറത്തുന്നതും ചെവിയിലൂടെ വാട്ടർ ബോട്ടിൽ കയറ്റുന്നതുമൊക്കെയാണു പ്രധാന ഐറ്റങ്ങൾ. പ്രശസ്ത മാന്ത്രികൻ മുതുകാടിന്റെ ശിഷ്യൻ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ഷാന്റോ ആന്റണിയായിരുന്നു ഗുരു. ഇപ്പോൾ പ്രശസ്ത മാന്ത്രികൻ സുധീർ മാടക്കത്തിന്റെ കീഴിലാണു പഠനം.

നീലേശ്വരം മാജിക്ക് സ്കൂളിലും പരിശീലനത്തിനു പോകുന്നുണ്ട്. ചെറുപ്പത്തിൽ കൂട്ടുകാരെല്ലാവരും ഡാൻസും പാട്ടും പഠിക്കാൻ പോയപ്പോൾ മാജിക്കിൽ തിളങ്ങാനായിരുന്നു മാളവിക തീരുമാനിച്ചത്. അച്ഛൻ പ്രതീഷ് കാവൂട്ടൻ, അമ്മ ആരമ്പൻ വിജയശ്രീയും ഏട്ടന്മാരായ പ്രവിജിത്, അഭിജിത്ത് എന്നിവരും പൂർണപിന്തുണ നൽകിയതോടെ അനാമിക ജാലവിദ്യ പഠിക്കാനിറങ്ങി. ഇതിനോടകം മുപ്പതോളം വേദികളിൽ മാജിക്ക് അവതരിപ്പിച്ചിട്ടുണ്ട്. പ്രതിഫലമായി കിട്ടുന്ന തുകയിലെ കുറച്ചു ഭാഗം തലശ്ശേരി കാൻസർ ആശുപത്രിയിലേക്കുള്ളതാണ്. പ്രളയ കാലത്തെ ദുരിതാശ്വാസ നിധിയിലേക്കും പണം കൈമാറിയിരുന്നു. പഠനത്തിനൊപ്പം മാജിക്കിൽ വിസ്മയം തീർക്കാൻ തന്നെയാണ് ഈ കൊച്ചു മിടുക്കിയുടെ തീരുമാനം.

Content summary : Kannur Anamika Pratheesh's magic performance

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS