‘‘മക്കളിൽ ഏറ്റവും കുസൃതി അബ്രാം, നാനിമാരോട് മര്യാദപൂർവം പെരുമാറുന്നില്ലെന്ന പരാതിയുമുണ്ട്’’: ഷാരൂഖ്

gauri-khan-post-birthday-wish-to-son-abram
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാന്റെ ഇളയമകനായ അബ്രാമിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. തന്റെ മകന്റെ ഇഷ്ടങ്ങളെ കുറിച്ചും കുസൃതികളെ കുറിച്ചുമെല്ലാം എപ്പോഴും വാചാലനാകുന്ന സാധാരണക്കാരനായ പിതാവ് തന്നെയാണ് ഷാരൂഖും. മകന് പത്തു വയസു തികയുന്ന പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളൊന്നും തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടില്ലെങ്കിലും മകനെ കുറിച്ച് ഷാരൂഖ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. 

തന്റെ മക്കളിൽ ആര്യനെയും സുഹാനെയും അപേക്ഷിച്ച് അബ്രാം ഏറെ കുസൃതിയാണെന്നാണ് ഷാരൂഖ് പറഞ്ഞു വെയ്ക്കുന്നത്. നാനിമാരോട് മര്യാദപൂർവം പെരുമാറുന്നില്ലെന്ന പരാതിയും തമാശരൂപേണ താരം പറയുന്നുണ്ട്. പക്വതയാകുമ്പോൾ അബ്രാം ആ തെറ്റുകളെല്ലാം തിരുത്തുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും. ഭാവിയിൽ എല്ലാവരോടും തന്നെ നല്ല രീതിയിൽ പെരുമാറുന്ന ഒരു വ്യക്തിയായി  വളരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഷാരൂഖ് കൂട്ടി ചേർക്കുന്നു. 

ഷാരൂഖിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ''അവനെഎനിക്ക് ലഭിച്ചതിൽ ഭാഗ്യവാനാണ്. ദൈവത്തിന്റെയും പ്രകൃതിയുടെയും ഗുണങ്ങൾ അവനിൽ ഒരുമിച്ചു ചേർന്നിട്ടുള്ളതായി ഞാൻ കരുതുന്നു. അബ്രാമിനെ നല്ല രീതിയിലാണ് വളർത്തുന്നതെന്നായിരുന്നു എന്റെ വിശ്വാസം. എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് അവന്റെ നാനിമാർ പറഞ്ഞപ്പോഴാണ്, അങ്ങനെയല്ല എന്ന് എനിക്ക് മനസിലാകുന്നത്. ഉടനെ അബ്രാമിനെ വിളിച്ചു ആ തെറ്റ് തിരുത്തിക്കൊടുക്കുകയും ചെയ്തു''. എന്നാൽ മകന്റെ മറുപടി പപ്പയോടു ഞാൻ തെറ്റായി പെരുമാറിയാൽ പ്രശ്നമുണ്ടോ എന്നായിരുന്നു. അത് കുഴപ്പമില്ലെന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു, എന്നാൽ ഇനി മുതൽ പെൺകുട്ടികളോട് പ്രശ്നമുണ്ടാക്കുകയില്ലെന്ന്. പെൺകുട്ടികളോട് ഒരിക്കലും പ്രശ്നമുണ്ടാക്കരുതെന്നു ഞാൻ എല്ലായ്‌പ്പോഴും പറഞ്ഞു കൊടുക്കാറുള്ളതുപോലെ പറഞ്ഞു. എന്നാൽ എനിക്ക് മനസിലായി അവൻ കുസൃതിയാണെന്ന്, നുണക്കുഴി ഉള്ള കാലത്തോളം ആർക്കും കുസൃതിയാകാം, അത് നിങ്ങളെ എപ്പോഴും രക്ഷിക്കും''. ഷാരൂഖ് മകനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ ഓർത്തെടുത്തു പറഞ്ഞത് ഇപ്രകാരമാണ്.

Content Summary : When Shah Rukh Khan talked about son AbRam 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS