ഹൃദയത്തിനും നട്ടെല്ലിനും ശസ്ത്രക്രിയ; തിയറ്ററിലേക്ക് കയറും മുന്‍പ് കുരുന്നിന്റെ തകർപ്പൻ നൃത്തം

little-boy-dancing-before-surgery-viral-video
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ചില സമയങ്ങളിൽ കുഞ്ഞുങ്ങളെ കണ്ടുപഠിക്കണമെന്നു ചിലർ പറയാറുണ്ട്. അത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന ഒരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞോടുന്നത്. പ്രതിസന്ധികളിൽ തളരാത്ത, ഏതു വിഷമഘട്ടത്തിനെയും സന്തോഷത്തോടെ നേരിടുന്ന ഒരു കൊച്ചു മിടുക്കനാണ് വിഡിയോയിലെ താരം. ആശുപത്രിയിൽ  ചികിത്സയിലാണെങ്കിലും, നൃത്തം ചെയ്തുകൊണ്ട് അവൻ ചുറ്റുമുള്ളവരെ കൂടി സന്തോഷത്തിലേയ്ക്ക് കൊണ്ട് പോകുകയാണ്. വലിയൊരു ശസ്ത്രക്രിയക്ക് പോകുന്നതിനു മുമ്പേയാണ് ഈ നൃത്തം എന്നുകൂടി അറിയുമ്പോൾ കാഴ്ചക്കാരുടെ കണ്ണുകളും ചെറുതായെങ്കിലും നനയും. 

ആശുപത്രിയുടെ ഇടനാഴിയിലൂടെ ഏറെ ഉത്സാഹത്തോടെ നൃത്തം ചവിട്ടു മുന്നോട്ടു പോകുന്ന ആ ബാലൻ അണിഞ്ഞിരിക്കുന്നത് ശസ്ത്രക്രിയക്ക് പോകുന്നതിനു മുൻപ് ആശുപത്രിയിൽ നിന്നും നൽകുന്ന ഗൗൺ ആണ്. ഹൃദയത്തിനും നട്ടെല്ലിനുമാണ് ശസ്ത്രക്രിയ. ഏറെ സമയം നീണ്ടുനിൽക്കുന്ന ആ ഓപ്പറേഷന് എല്ലാവരും സജ്ജരാകുമ്പോഴാണ് ആ മിടുക്കന്റെ ചടുലമായ നൃത്തം. ആശുപത്രിയിലെ ജീവനക്കാരെ അഭിവാദ്യം ചെയ്ത് അവൻ അങ്ങോട്ടുമിങ്ങോട്ടും നൃത്തം ചെയ്തു നീങ്ങുന്നു. അവനൊപ്പം കൂടാനും അവനെ പ്രോത്സാഹിപ്പിക്കാനും ജീവനക്കാരും ഒട്ടും മടിക്കുന്നില്ല. എല്ലാവരുടെയും മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിയിച്ചു കൊണ്ടാണ് അവൻ ആ ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ പോകുന്നത്. ''നിങ്ങൾക്ക് ഇന്നൊന്നു പുഞ്ചിരിക്കണമെങ്കിൽ'' എന്ന തലക്കെട്ടോടെയാണ് വിഡിയോ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 1.8 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കാൻ വിഡിയോയ്ക്ക് കഴിഞ്ഞു. ആ ബാലന്റെ ശസ്ത്രക്രിയ വിജയമാകാനും അവൻ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരട്ടെയെന്നും  ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ധാരാളം കമെന്റുകൾ വിഡിയോയ്ക്ക് താഴെയുണ്ട്. തിരികെ വന്നു ലോകത്തിനു മുമ്പിൽ ഇത്രയും ഇതിലും ചടുലമായി നൃത്തം ചെയ്യണമെന്ന് അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള കമെന്റുകളും ധാരാളമുണ്ട്.

Content Summary : Little boy dancing before surgery- Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS