ADVERTISEMENT

‌സ്കൂള്‍ തുറന്നതും ചെറിയ കുട്ടികളുടെ ക്ലാസുകളിലെ കുഞ്ഞ് സങ്കടങ്ങളും പരാതികളും പരിഹരിക്കുക എന്നത് അധ്യാപകരുടെ കുഞ്ഞ്–വലിയ ജോലി തന്നെയാണ്. അത്തരത്തിൽ ഒരു പരാതിയുമായി മാഷിനരികില്‍ എത്തിയിരിക്കുകയാണ് ഒരു ഒന്നാംക്ലാസുകാരൻ. 

 

തന്റെ ഗേൾ ഫ്രണ്ടിനെ ഒരു കുട്ടി വേദനിപ്പിച്ചു എന്നാണ് ഒന്നാം ക്ലാസുകാരന്‍ ദേവൂട്ടന്റെ പരാതി. പക്ഷേ അവനെ ശിക്ഷിക്കുകയൊന്നും വേണ്ടെന്നും മാഷ് ഒന്നു ചോദിച്ചാൽ മാത്രം മതിയെന്നുമാണ് ഈ കൊച്ചു മിടുക്കൻ പറയുന്നത്. കാസർകോഡ് കാനത്തൂർ യുപി സ്കൂളിലെ ഒന്നാം ക്ലാസുകാരനാണ്  ഈ വിഡിയോയിലെ മിടുക്കൻ. 

 

രണ്ട് കൂട്ടരേയും വിഷമിപ്പിക്കാതെ പ്രശ്നം പരിഹാരം കാണുക എന്നത് അത്ര നിസാര കാര്യവുമല്ല. ഗേൾ ഫ്രണ്ടിനെ വേദനിപ്പിച്ച കുട്ടിയോട് താൻ ചോദിച്ചോളാമെന്നും മോൻ പോയി ഗേൾ ഫ്രണ്ടിനെ ആശ്വസിപ്പിക്ക് എന്ന്  സമാധാനിപ്പിച്ച് വിടുകയാണ് വിഡിയോയിൽ അധ്യാപകൻ.

 

Content Summary : Viral video of a little boy Devoottan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com