ADVERTISEMENT

സിനിമാ സീരിയൽ താരം ലക്ഷ്മി പ്രിയ മകൾ മാതംഗിയെ കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഹൃദയം കവരുന്നു. മക്കൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് മാതാപിതാക്കൾക്ക് വളരെ വളരെപ്പെട്ടന്ന് മസസിലാകും. അതുപോലെ രക്ഷിതാക്കളുടെ മുഖമൊന്നുവാടിയാൽ പോലും ചില കുഞ്ഞുമക്കള്‍ക്കത് പിടികിട്ടും. പലപ്പോലും രക്ഷിതാക്കളുടെ വർത്തമാനങ്ങൾക്കിടയിലെ കേൾവിക്കാരായി ഈ കുരുന്നുകൾ ഉണ്ടാകും. അച്ഛനമ്മമാരുടെ സംസാരങ്ങളിലൂടെ അവരുടെ പ്രശ്നങ്ങൾ കേൾക്കാനിടവരുമ്പോൾ അത് ആ കുഞ്ഞ് മനസിനേയും നോവിച്ചേക്കാം. അത്തരമൊരു സംഭവത്തെക്കുറിച്ചാണ് ലക്ഷ്മി പ്രിയ തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ചിരിക്കുന്നത്. വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്തപ്പോൾ അച്ഛൻ ജയേഷ് വളരെ അസ്വസ്തയാകുന്നത് കണ്ട് മകൾ മാതംഗി താൻ പൊന്നുപോലെ സൂക്ഷിക്കുന്ന സമ്പാദ്യപ്പെട്ടിയുമായെത്തിയെന്നും അതുകണ്ട് ഹൃദയം നിറഞ്ഞുവെന്നുമാണ് കുറിപ്പ്. ജയേഷിന്റെ കുറിപ്പാണ് ലക്ഷ്മി പ്രിയ പങ്കുവച്ചത്.

ലക്ഷ്മി പ്രിയ പങ്കുവച്ച കുറിപ്പ് വായിക്കാം

ഇന്ന് വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ എന്തോ ഞാൻ വല്ലാണ്ട് അസ്വസ്തനായി. കുറച്ച് ദേഷ്യവും വന്നു. പക്ഷേ, അതൊക്കെ ശ്രദ്ധയോടെ കേട്ടുകൊണ്ട് എന്റെ അരികിലിരുന്ന 7 വയസുള്ള എന്റെ മകൾ ചെയ്തതെന്താണെന്നറിയുവോ ..??

കഴിഞ്ഞ 3 വർഷമായി  അവൾ പൊന്നുപോലെ സൂക്ഷിക്കുന്ന അവളുടെ ഒരു ചെറിയ സമ്പാദ്യപ്പെട്ടിയുണ്ട്, കൈകൾ പിറകിൽ കെട്ടി അതൊളിച്ചുകൊണ്ട് സാവധാനം എന്റെ മടിയിൽ വെച്ചു. എന്റെ കണ്ണുകൾ പൊത്തി, എന്നിട്ട് പറഞ്ഞു:

"ഇത് എന്റെ ഒരു ചെറിയ സർപ്രൈസ് ആണ് അച്ഛനെടുത്തോ"..

നിറഞ്ഞത് കണ്ണുകളല്ല. ഹൃദയമാണ്..

ഈ ലോകത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ മകൾ തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ സമയവും ഇതുതന്നെയാണ്. ഇങ്ങനെ ഒരു മകളുടെ അച്ഛനാവാൻ കഴിഞ്ഞതിന് ദൈവത്തിനോട് നന്ദി പറയുന്നു.

താങ്ക് ഗോഡ്.

കോടി നന്ദി... കോടി പുണ്യം..

അതിലെ ഓരോ നാണയത്തുട്ടും ഒരു ലക്ഷം കോടിയായി എന്നെങ്കിലുമൊരുനാൾ എന്റെ മകളുടെ കൈകളിൽ ദൈവം തിരിച്ചെത്തിക്കട്ടെ..

അനുഗ്രഹാശ്ശിസ്സുകളോടെ... അച്ഛൻ!

 

Content Summary:  Actress Lakshmipriya share a tuching note about her daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com