ADVERTISEMENT

മക്കളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതിൽ പിശുക്ക് കാണിക്കുന്നവരാണ്  മിക്ക താരങ്ങളും. വല്ലപ്പോഴും മാത്രമായിരിക്കും മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ആരാധകർക്കും സുഹൃത്തുക്കൾക്കുമായ അവർ പരസ്യമായി പങ്കുവെയ്ക്കാറ്. തെന്നിന്ത്യയിലെ പ്രശസ്ത ഗായിക ചിന്മയി ശ്രീപദയും മക്കൾ ജനിച്ച്, ഒരു വർഷം കഴിഞ്ഞതിനു ശേഷമാണ് തന്റെ ഇരട്ടക്കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിന്മയിക്കും ഭർത്താവും സംവിധായകനുമായ രാഹുൽ രവീന്ദ്രനും ഒരാൺകുട്ടിയും പെൺകുട്ടിയുമാണ്. ഇരുവരുടെയും ഒന്നിലധികം ചിത്രങ്ങൾ ഗായിക കഴിഞ്ഞ ദിവസം പങ്കുവെച്ചിട്ടുണ്ട്. 

 

2022 ജൂണിലാണ് ചിന്മയിക്ക് ഇരട്ടക്കുട്ടികൾ ജനിച്ചത്. ദൃപ്ത, ശർവാസ് എന്നിങ്ങനെയാണ് ഇരുവരുടെയും പേരുകൾ. രണ്ടുപേരുടെയും ജന്മദിനത്തോടനുബന്ധിച്ചാണ് ഗായിക ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ കോളിൽ പിതാവിനെ കൗതുകത്തോടെ നോക്കി ചിന്മയിയുടെ കൈകളിൽ ഇരിക്കുന്ന കുട്ടികളുടെ ഫോട്ടോയാണ് ആദ്യത്തേത്. പിന്നെ കുസൃതി കാണിച്ചും കളിച്ചും കൊച്ചരിപ്പല്ലുകൾ കാണിച്ചു ചിരിച്ചുമിരിക്കുന്ന കുരുന്നുകളുടെ നിരവധി ചിത്രങ്ങളുണ്ട്. ''ഇത് ഏറ്റവും വലിയൊരു അനുഗ്രഹമായിരുന്നു'' എന്ന ക്യാപ്ഷനാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. ജൂൺ 18 നായിരുന്നു ഇരുകുട്ടികളുടെയും ഒന്നാം പിറന്നാൾ. 

 

സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമെന്റുകൾ എഴുതിയിരിക്കുന്നത്. കുട്ടികളുടെ മുഖം ആദ്യമായി കാണുന്നതിന്റെ ആവേശം ചിലരുടെ കുറിപ്പുകളിലുണ്ട്. ''എന്റെ ഹൃദയം നിറഞ്ഞു, ഇവരെത്രെ ക്യൂട്ട് ആണ്'' എന്നൊരാൾ എഴുതിയപ്പോൾ ''അവരെ ഇരുവരെയും കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്നാണ്'' മറ്റൊരാൾ കുറിച്ചത്. എന്റെ ഹൃദയം അലിഞ്ഞുപോകുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കമെന്റ്. ധാരാളം പേർ ചുവന്ന ഹൃദയത്തിന്റെ ചിഹ്നങ്ങളും കണ്ണുകളിൽ സ്നേഹം നിറച്ച ഇമോജികളുമൊക്കെ ചിത്രങ്ങൾക്ക് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.

 

Content Summary : Singer Chinmayi Sripaada reveals her twins faces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com