ADVERTISEMENT

സർഗ അന്ന് അങ്ങനെയൊരു ആഗ്രഹം പറയുമ്പോൾ, അത് നടത്തി തരാം എന്നൊരു ഉറപ്പ് നൽകിയിരുന്നു മലയാളത്തിന്റെ പ്രിയ നടി നവ്യ നായർ. പക്ഷേ, അത് ഇത്രപെട്ടെന്ന് നടപ്പിലാകുമെന്ന് ആരും കരുതിയില്ല. വിമാനത്തിൽ കയറണമെന്നതായിരുന്നു സർഗയുടെ ഏറ്റവും വലിയ ആഗ്രഹം. കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേയ്ക്കും തിരിച്ചും ടിക്കറ്റ് എടുത്ത് നൽകി, നവ്യ അത് നിറവേറ്റി കൊടുക്കുമ്പോൾ,ആ കുഞ്ഞു മുഖത്ത് വിരിഞ്ഞ ചിരിയും ആഹ്ളാദവും എത്ര കണ്ടാലും ആർക്കും മതിവരുകയില്ല. നിറഞ്ഞ കണ്ണുകളോടെ നവ്യ അത് കണ്ടിരിക്കുമ്പോൾ കാണുന്നവരിലും സന്തോഷത്തിന്റെ ഒരു തുള്ളി കണ്ണീർപൊടിഞ്ഞാൽ അദ്​ഭുതപ്പെടാനില്ല. 

 

മഴവിൽ മനോരമയുടെ കിടിലം പരിപാടിയിൽ വെച്ചാണ് നവ്യയോട് സർഗക്കുട്ടി തന്റെ ഏറ്റവും വലിയ ആഗ്രഹമെന്തെന്നു മനസു തുറന്നത്. വിമാനത്തിന്റെ കയറണമെന്ന ആ കുഞ്ഞിന്റെ മോഹം സാധിപ്പിച്ചു കൊടുക്കാൻ നവ്യ തന്നെ മുന്നിട്ടിറങ്ങുകയും ചെയ്തു. അങ്ങനെ സർഗയും മാതാപിതാക്കളും കൊച്ചിയിൽ നിന്നും ബംഗളൂരുവിലേക്ക് ഫ്ലൈറ്റിൽ യാത്ര തിരിച്ചു. വിമാനത്തിന്റെ വിൻഡോ സീറ്റിൽ ഇരുന്നു, പുറകിലേക്ക് നോക്കി, കുഞ്ഞിപ്പല്ലുകൾ കാണിച്ചു ചിരിക്കുന്ന സർഗ, കാണുന്നവരുടെ ഹൃദയം നിറയ്ക്കുന്ന കാഴ്ച തന്നെയാണ്. വിമാന യാത്ര മാത്രമല്ല, ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസവും ഭക്ഷണവും തിരിച്ചു വരുവാനുള്ള ടിക്കറ്റും ഉൾപ്പെടെയുള്ള ചെലവുകൾ വഹിച്ചാണ് നവ്യ ആ ആഗ്രഹം സഫലമാക്കി കൊടുത്തത്. 

 

സർഗയും കുടുംബവും യാത്ര ചെയ്യുന്നതിന്റെ ഒരു വിഡിയോയും മഴവിൽ മനോരമ പങ്കുവെച്ചിരുന്നു. കൂട്ടുകാരോടെല്ലാം പറഞ്ഞെന്നും അപ്പയും അമ്മയും തനിക്കൊപ്പമുണ്ടെന്നും നവ്യാന്റിയ്ക്ക് സ്നേഹ ചുംബനങ്ങൾ നൽകി ആ കുഞ്ഞ് പറയുമ്പോൾ, തന്റെ കുട്ടിക്കാലത്തു താനും വിമാനത്തിൽ കയറണമെന്നു ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് നവ്യയും കണ്ണുകൾ നിറഞ്ഞു കൊണ്ട് പറയുന്നുണ്ട്. കിടിലം പരിപാടിയിലെ സഹ വിധിക്കർത്താക്കളായ മുകേഷും റിമി ടോമിയും അവതാരകയും ഇത്തരമൊരു സൽപ്രവർത്തി ചെയ്ത നവ്യയെ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം.

Content Summary : Actress Navya Nair's surprise gift to ‘Kidilam’ contastant Sargakutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com