ADVERTISEMENT

കൂട്ടിലങ്ങാടി മങ്കട പള്ളിപ്പുറം ഗവ.യുപി. എസ് ഏഴാം വിദ്യാർത്ഥി മുസ്തഫയ്ക്ക് ബഷീറാവാൻ മോഹം. ബഷീർ ദിനത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈക്കം മുഹമ്മദ് ബഷീറും കഥാപാത്രങ്ങളും നിറഞ്ഞതോടെയാണ് മുസ്തഫ ക്ലാസ് ടീച്ചറിനോട് ആഗ്രഹം പറഞ്ഞത്. ശാരീരികമായ പരിമിതി അവന്റെ ആഗ്രഹങ്ങൾക്ക് തടസ്സമാവാതിരിക്കാൻ കുടുംബവും കൂട്ടുകാരും കൈകോർത്തു.കൂട്ടുകാരായ സഫ്‌വാൻ മണ്ടൻ മുത്തപ്പയായും ഫിദ പാത്തുമ്മയായും ചമഞ്ഞെത്തിയതോടെ ക്ലാസിൽ ഉത്സവമായി.

 

ബഷീറിന്റെ പ്രിയപ്പെട്ട സോജ രാജകുമാരി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു  അരങ്ങേറ്റം. ഫാത്തിമ ഷിഫ എ , ഭദ്ര കെ , ആദിത്യൻ കെ എന്നിവർ ബഷീറിനെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി. മഴമൂലം അസ്സംബ്ലി ഉപേക്ഷിച്ചിരുന്നു. അതിനാൽ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും മുമ്പിൽ ബഷീറിനെ അവതരിപ്പിക്കാൻ കഴിയാത്തതിലുള്ള സങ്കടം മുസ്തഫ പറയുകയും ചെയ്തു.

 

ക്ലാസിലെ മുഴുവൻ കുട്ടികളുടെയും ഓമനയാണ് മുസ്തഫ. ഭക്ഷണം വാരിക്കൊടുക്കുന്നതിനും പുസ്തകങ്ങൾ എടുത്ത് നൽകാനും കഥകൾ വായിച്ചു കേൾപ്പിക്കാനുമെല്ലാം അവർക്കിടയിൽ മത്സരമാണ്. വീട്ടിൽ വിശിഷ്ട ഭക്ഷണങ്ങൾ ഉണ്ടാക്കുമ്പോൾ മുസ്തഫയ്ക്കായി പ്രത്യേക പാത്രത്തിൽ കൊണ്ടുവന്ന് കഴിപ്പിക്കുന്നവരും ഉണ്ട്. ക്ലാസിലെ ലീഡറായി എല്ലാവരും ഒറ്റക്കെട്ടായി തെരഞ്ഞെടുത്തതും അവനെത്തന്നെ.

 

Content Summary: UP School student Mustafa Dressed up like Vaikom Muhammad Basheer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com