ADVERTISEMENT

മോഹൻലാലും ഇസഹാക്കും ഒന്നിച്ചുള്ള ചില മനോഹരമയ നിമിഷങ്ങളുടെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഒരു ടോയ് ക്യാമറയുമായി മോഹൻലാലിനരികെ നിൽക്കുകയാണ് കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക്. കളിച്ചുകൊണ്ടു നിൽക്കുന്ന  ഇസഹാക്കിനെ തന്റെ മൊബൈലിൽ പകർത്തുകയാണ് മോഹൻലാൽ. മാജിക് മൊമന്റ്സ് വിത്ത് മജീഷ്യൻ എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നും ഓർക്കുന്ന ഈ നിമിഷങ്ങൾ സമ്മാനിച്ചതിന് മോഹൻലാലിന് നന്ദിയും കുറിച്ചിട്ടുണ്ട്.

 

 

ഇസഹാക്കിനോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ. താരങ്ങളുൾപ്പടെ നിരവധിപ്പേരാണ് വിഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. ‘ഇന്നത്തെ സൂപ്പർ സ്റ്റാറും, ഭാവിയിലെ സൂപ്പർ സ്റ്റാറും’. ‘ചെക്കൻ അപ്പനെ കടത്തി വെട്ടും’ എന്നൊക്കയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. പാരിസിൽ അവധിക്കാലം ആസ്വദിക്കുകയാണ് താരങ്ങൾ. കുഞ്ചാക്കോ ബോബനും കുടുംബവും മഞ്ജു വാര്യരും  രമേശ് പിഷാരടിയും പാരിസിൽ ഒരുമിച്ചതിന്റെ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ ഇവർ നേരത്തെ പങ്കുവച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും വൈറലായിരുന്നു. 

Content Summary : Kunchacko Boban share video of his son with Mohanlal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com