ADVERTISEMENT

ചെറുപ്രായത്തിൽ തന്നെ സംഗീതത്തിലെ ആഴത്തിലുള്ള അറിവുമായി വിസ്മയിപ്പിക്കുന്ന ഒരു ബാലിക. മനോഹരമായ  ശബ്ദവും അഗാധമായ ജ്ഞാനവുമുള്ള ഈ കൊച്ചു മിടുക്കിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യൽ ലോകം. കേൾക്കുന്നവരുടെയെല്ലാം ഹൃദയം കവർന്നു ഈ മധുരതരമായ ശബ്ദം എന്നാണ് സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ സൂചിപ്പിക്കുന്നത്. ശാൽമലി എന്നാണ് കുരുന്നിന്റെ പേര്. പാടുന്ന അമ്മയുടെ തെറ്റിപോകുന്ന നോട്സുകൾ തിരുത്തി കൊടുത്തു കൊണ്ടാണ് ആ കുഞ്ഞു കയ്യടി നേടുന്നത്.

ട്വിറ്ററിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോയിൽ അമ്മയ്ക്ക് അഭിമുഖമായി ഇരുന്നാണ് കുഞ്ഞ് ശാൽമലി പാടുന്നത് കേൾക്കുന്നത്. അമ്മ പാടുന്ന ആലാപിനെ മെച്ചപ്പെടുത്താനും പിച്ച് കൃത്യമാക്കുന്നതിനുമൊക്കെ മകളുടെ പിന്തുണയുണ്ട്. മാത്രമല്ല, അതിലെ ചെറുതെറ്റുകൾ തിരുത്തി കൊടുക്കുന്നതിനുള്ള ശ്രമങ്ങളും ശാൽമലിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതായി വിഡിയോയിൽ കാണാവുന്നതാണ്. പാടുന്ന സംഗീതത്തിനു ഭാവങ്ങൾ നൽകുന്നതിനൊപ്പം തന്നെ മുഖത്തുണ്ടാകുന്ന ക്യൂട്ട് എക്സ്പ്രഷൻ കൂടിയാകുമ്പോൾ കാഴ്ചക്കാരുടെ ഹൃദയം നിറയും. ഈ ചെറുപ്രായത്തിൽ എങ്ങനെ നോട്സുകൾ ഇത്ര കൃത്യമായി പാടുന്നു എന്നത് തന്നെയാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്. നോട്സുകൾ ഹൃദിസ്ഥമാക്കുന്നതിനൊപ്പം പുനരവതരിപ്പിക്കുന്നതിനുമുള്ള അവളുടെ കഴിവിനെ പ്രശംസകൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം. ''സ്വരകോകില'' എന്നൊരു പേരും അവൾക്ക് ചാർത്തി നൽകിയിട്ടുണ്ട് സമൂഹ മാധ്യമങ്ങൾ. 

ട്വിറ്ററിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോ ഇതിനകം കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. പ്രശംസകളും അഭിനന്ദനങ്ങളും നിറച്ചാണ് ഓരോ റീട്വീറ്റുകളും. ശാസ്ത്രീയമായ പരിശീലനമില്ലാതെ ഇത്ര കൃത്യമായി പാടുന്നു എന്നത് തന്നെയാണ് കാഴ്ച്ചക്കാരെ ആശ്ചര്യപ്പെടുത്തുന്നത്. ദൈവത്തിന്റെ അനുഗ്രഹമാണിതെന്നു ചിലർ അഭിപ്രായപ്പെട്ടപ്പോൾ ഇത് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് ചിലർ എഴുതിയിരിക്കുന്നത്. ഹൃദയത്തിൽ തൊടുന്നത് എന്നാണ് മറ്റൊരാൾ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

Content Summary : Little girl corrects her mother's vocal notes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com