‘നിന്നെക്കാൾ മറ്റൊന്നും എന്റെ ലോകത്തെ പ്രകാശിപ്പിക്കുന്നില്ല’; മേധസ്വിയ്ക്ക് ആശംസകളുമായി ദീപൻ മുരളി

Mail This Article
മകള്‍ മേധസ്വിയുടെ നാലാം പിറന്നാൾ ആഘോഷമാക്കി നടൻ ദീപൻ മുരളി. ജൂലൈ 22ന് ആയിരുന്നു മേധസ്വിയുടെ പിറന്നാൾ. മഞ്ഞ കളർ തീമില്‍ ആയിരുന്നു ആഘോഷങ്ങൾ. ദീപനും ഭാര്യ മായയും മകനും മേധസ്വിയും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. അനിമൽ തീം കേക്കാണ് വിശേഷ ദിനത്തിൽ മേധസ്വിക്ക് വേണ്ടി ഒരുക്കിയത്. സിനിമ–സീരിയൽ മേഖലയിൽ നിന്നുൾപ്പെടെ നിരവധിപ്പേർ മേധസ്വിക്ക് ആശംസകള്‍ നേരുന്നു.

പിറന്നാൾ ദിനത്തില് മകളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഹൃദയം തൊടുന്ന ഒരു കുറിപ്പും താരം പങ്കുവച്ചിരുന്നു ‘എന്റെ സൺഷൈൻ മേധസ്വി ദീപന് 4 വയസ്സ് തികയുന്നു നിന്നെക്കാൾ മറ്റൊന്നും എന്റെ ലോകത്തെ പ്രകാശിപ്പിക്കുന്നില്ല..എന്റെ മകൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം. നിന്റെ ജനനം മുതൽ നീ എന്റെ ഹൃദയത്തെ കുളിർപ്പിക്കുകയും ഓരോ ദിവസവും അതിൽ കൂടുതൽ അഭിമാനം നിറയ്ക്കുകയും ചെയ്യുന്നു. എന്റെ സുന്ദരിയും പ്രിയപ്പെട്ടവളുമായ മകളുടെ ജീവിതത്തിലെ എല്ലാ സന്തോഷത്തിനും വിജയത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഇത് നിന്റെ ജന്മദിനം മാത്രമല്ല, നിന്റെ അഭിമാനിയായ അച്ഛന് സന്തോഷകരമായ ദിനം കൂടിയാണ്.’ എന്നാണ് ദീപൻ കുറിച്ചത്.

ദീപന്റെ അമ്മയുടെ പേര് സരസ്വതി എന്നാണ്. അതുകൊണ്ടാണ് സരസ്വതിയുടെ മറ്റൊരു പര്യായമായ മേധസ്വി എന്ന് മകൾക്ക് പേരിട്ടതെന്ന് ദീപൻ വ്യക്തമാക്കിയിട്ടുണ്ട്. ‘അമ്മയുടെ സാന്നിധ്യം പെൺകുഞ്ഞിന്റെ രൂപത്തിൽ ഞങ്ങളിലേക്ക് എത്തി. ഇവളാണ് മേധസ്വി ദീപൻ. നിങ്ങളെ ഈ സന്തോഷ വാർത്ത അറിയിച്ചില്ലെങ്കിൽ ഞങ്ങളുടെ സന്തോഷം പൂര്‍ണമാകില്ല’’– മകളുടെ ജന്മവിവരം അറിയിച്ച് അന്ന് ദീപൻ അന്ന് കുറിച്ചു. ഇതിനു പിന്നാലെ പേരിന്റെ അർഥം ചോദിച്ച ആരാധകരോടാണ് മരിച്ചു പോയ തന്റെ അമ്മയുടെ പേരിന്റെ പര്യായമാണ് മകൾക്കു നൽകിയതെന്നു വ്യക്തമാക്കിയത്
മലയാളം സീരിയലുകളിലെ നിറസാന്നിധ്യമാണ്. ‘ഇനി ഞങ്ങൾ മൂന്ന്’ എന്ന കുറിപ്പോടെ ഭാര്യയുടെ നിറവയറിൽ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് അച്ഛനാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. മേധസ്വിയ്ക്ക് ഒരു കുഞ്ഞനുജനുമുണ്ട്. 2018 ഏപ്രിലില്‍ 28നാണ് ദീപനും മായയും വിവാഹിതരായത്.
Content summary : Actor Deepan Murali share birthday wishes to daughter Medhasvi Deepan