ADVERTISEMENT

രജനികാന്ത് ചിത്രത്തിലെ ആദ്യ സിംഗിൾ 'കാവാല' ഇറങ്ങിയതിനു ശേഷം സോഷ്യൽ ലോകത്തു മുഴുവൻ ആ പാട്ടിന്റെ തരംഗമാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയാണ് ആ പാട്ടിനു നൃത്തച്ചുവടുകളുമായി സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയ താരം മുക്തയുടെ മകൾ, കണ്മണി എന്ന ഓമന പേരിട്ടു വിളിക്കുന്ന കിയാരയും ആ ഗാനത്തിന് നൃത്തം ചെയ്തു കൊണ്ട് വിഡിയോ പങ്കുവെച്ചിരിക്കുന്നു. വളരെ ക്യൂട്ട് ആയ ചുവടുകളുമായി സോഷ്യൽ ലോകത്തെ കീഴടക്കി കളഞ്ഞു കുഞ്ഞു കൺമണിയുടെ കാവാല ഡാൻസ്. 

ചുവന്ന ടോപ്പും ജീൻസും അണിഞ്ഞു, ഇടതൂർന്ന നീണ്ട തലമുടി, ചിത്രത്തിലെ നായിക തമന്നയുടേതിന് സമാനമാക്കിയാണ് കൺമണിയുടെ നൃത്തം. കുഞ്ഞുമുഖത്ത് വിരിയുന്ന ഭാവങ്ങളും ചെറു ചുവടുകളുമൊക്കെ കാഴ്ചക്കാരെ ആകർഷിക്കും.മനോഹരമായ ചിരിയും ചിത്രത്തിലെ കൊറിയോഗ്രാഫിയെ അനുസ്മരിപ്പിക്കുന്ന നൃത്തവുമായാണ് കണ്മണി സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മുക്തയാണ് മകളുടെ വിഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

സുഹൃത്തുക്കളും ആരാധകരുമടക്കം ധാരാളം പേരാണ് കണ്മണിക്ക് പ്രോത്സാഹനവുമായി എത്തിയിരിക്കുന്നത്. അമ്മയുടെ ഏറ്റവും പ്രശസ്തമായ തമിഴ് ഗാനം '' കറുപ്പാന കയ്യാലെ ''യിലെ ഭാവങ്ങളെ ഓർമിപ്പിച്ചു എന്നും ഈ സുന്ദരിക്കുട്ടിക്ക് കണ്ണുകിട്ടാതിരിക്കെട്ടെ എമ്മുമൊക്കെ എന്ന ചിലർ  എഴുതി. ''എന്ത് രസമാ കണ്ടോണ്ടിരിക്കാൻ....എത്ര തവണ കണ്ടു എന്നറിയില്ല'' എന്നാണ് ഒരാളുടെ കമന്റ്. മിനിസ്ക്രീൻ താരങ്ങളായ വീണ നായർ,  അനുമോൾ, സൗഭാഗ്യ വെങ്കിടേഷ്  തുടങ്ങിയവരും കണ്മണിയെ അഭിനന്ദിച്ചു കൊണ്ട് കമന്റുകൾ ചെയ്തിട്ടുണ്ട്.

Content Summary : Muktha share Kaavaalaa dance video of Kanmani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com