ADVERTISEMENT

ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിമിനെ മലയാളികൾ ആദ്യം കണ്ടത്. പിന്നീട് തമിഴ് മലയാളം തെലുങ്ക് സിനിമകളിലൂടെ വെള്ളിത്തിരയിൽ സജീവമായ താരം ഈയടുത്തിടെയാണ് വിവാഹിതയായത്. കുഞ്ഞ് ജനിച്ചതിനു ശേഷവും തന്റെ കരിയറും കുടുംബജീവിതവും ഒരുമിച്ചു കൊണ്ട് പോകുന്ന ഷംനയ്ക്കു സിനിമാമേഖലയിൽ ധാരാളം സുഹൃത്തുക്കളുണ്ട്. പ്രിയാമണി, ഭാവന, ശ്വേത മേനോൻ തുടങ്ങി നിരവധി താരങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഷംന കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ഏറെ വിശേഷപ്പെട്ടതു തന്നെയായിരുന്നു. ശ്വേത മേനോന്റെ കൈകളിൽ ഇരിക്കുന്ന മകൻ ഹംദാൻ ആസിഫ് അലിയുടെ ചിത്രങ്ങളാണ് ഷംന കാസിം പങ്കുവെച്ചത്.

സന്തോഷകരമായ നിമിഷങ്ങൾ എന്നെഴുതി കൂടെ ചുവന്ന നിറത്തിലുള്ള ഹൃദയ ചിഹ്നങ്ങളും ചേർത്ത്, ശ്വേത മേനോനെ ടാഗ് ചെയ്തുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെ കയ്യിലെടുത്തു താലോലിക്കുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രങ്ങളിൽ ഏറെ സന്തോഷവാനായി ചിരിയോടെ ഇരിക്കുന്ന ഹംദാനെ കാണാൻ കഴിയും. ശ്വേത മേനോനെ അടുത്ത് പരിചയമുള്ളതു പോലെ ആ കൈകളിൽ ഇരുന്നു ചിരിക്കുകയും കുഞ്ഞിക്കണ്ണുകളിൽ കൗതുകം നിറച്ചുകൊണ്ടു ക്യാമറയെ നോക്കുകയുമൊക്കെ ചെയ്യുന്ന ഷംനയുടെ മകൻ ആരാധകരുടെയും ഹൃദയം കവർന്നു എന്നുതന്നെ പറയാം. 

''സൊ സൊ ക്യൂട്ട്'' എന്നാണ് ആരാധകർ ചിതങ്ങൾക്കു കമെന്റുകൾ എഴുതിയിരിക്കുന്നത്. നടി ബീന ആന്റണി ഹൃദയത്തിന്റെ ചിഹ്നം നൽകി സന്തോഷം പങ്കുവെച്ചിട്ടുണ്ട്. നേരത്തെയും കുഞ്ഞിന്റെ ചിത്രങ്ങൾ ഷംന കാസിം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ഹംദാൻ ആസിഫ് അലി എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ കുഞ്ഞിന് ഒരു അക്കൗണ്ടും ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ കുഞ്ഞിന്റെ മനോഹരമായ നിരവധി ചിത്രങ്ങളുണ്ട്

Content Highlight : Shamna Kasim | Hamdan | Shwetha Menon | Celebrity Kid | Kids Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com