ADVERTISEMENT

ബോളിവുഡ് സുന്ദരി സോനം കപൂറിന്റെ മകൻ വായുവിന്റെ ജന്മദിനമായിരുന്നു ഇന്നലെ. ഒരു വയസുകാരന്റെ പിറന്നാളിന് ഏറ്റവും മനോഹരമായ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് കരീന കപൂർ ജന്മദിനാശംസകൾ നേർന്നത്. വായുവിനെ കയ്യിലെടുത്തിരിക്കുന്ന സോനവും മാതാവിന്റെ കയ്യിലിരിക്കുന്ന ബലൂണിലേയ്ക്ക് നോക്കികൊണ്ടിരിക്കുന്ന മകനുമാണ് ചിത്രത്തിലുള്ളത്. വായുവിന് സന്തോഷകരമായ ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് കരീന സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ സോനം കപൂറിനേയും ഭർത്താവ് ആനന്ദ് അഹൂജയെയും ടാഗ് ചെയ്തിട്ടുമുണ്ടായിരുന്നു.

സോനവും ഭർത്താവും മകന്റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും അതീവ ഹൃദ്യമായ ഒരു ചിത്രം കഴിഞ്ഞ ദിവസം ആനന്ദ് അഹൂജ പോസ്റ്റ് ചെയ്തിരുന്നു. മകന് വേണ്ടി ആദ്യം വാങ്ങിയ ഷൂവിന്റെ ചിത്രമായിരുന്നു അത്. ആ ഷൂ വാങ്ങി ദിവസങ്ങൾ കഴിഞ്ഞാണ് അവൻ ജനിച്ചതെന്ന് ആനന്ദ് അഹൂജ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. ''ത്രോ ബാക് തേർസ്‌ഡേ'' എന്ന ഹാഷ്ടാഗിലാണ് തന്റെ മനോഹരമായ ഒരു ഓർമ ആനന്ദ് പങ്കുവെച്ചത്. മകനൊപ്പമുള്ള ചിത്രങ്ങളെല്ലാം തന്നെയും സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകർക്കായി സോനം പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ വായു എല്ലാവർക്കും സുപരിചിതനാണ്.

2018 മേയിലായിരുന്നു സോനം കപൂറിന്റെയും ബിസിനസുകാരനായ ആനന്ദ് അഹൂജയുടെയും വിവാഹം. കഴിഞ്ഞ വർഷം ഓഗസ്റ്റ് 20 നാണ് ഇരുവർക്കും മകൻ ജനിച്ചത്. അന്ന് ആ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ  സോനം പങ്കുവെച്ചപ്പോഴും ഇരുവർക്കും സമൂഹമാധ്യമങ്ങളിലൂടെ കരീന കപൂർ അഭിനന്ദനങൾ അറിയിച്ചിരുന്നു.

Content Highlight - Sonam Kapoor's son birthday | Kareena Kapoor birthday wishes | Sonam Kapoor |Anand Ahuja | Sonam Kapoor's son Vayu | Celebrity Kids | Kids Club 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com