‘ഇനിയും മുന്നോട്ട് ഒരുപാട് ദൂരമുണ്ട്’; ധ്വനിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മൃദുലയും യുവയും

HIGHLIGHTS
  • നിരവധി താരങ്ങള്‍ കുഞ്ഞുധ്വനിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു
  • ധ്വനി ബേബിക്ക് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ചോറൂണ്
yuvakrishna-and-mridula-celebrate-daughter-dhvanis-birthday
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മകൾ ധ്വനിയുടെ ഒന്നാം പിറന്നാൾ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സീരിയൽ താരങ്ങളായ യുവകൃഷ്ണയും. മകളുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇവർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ധ്വനിയുടെ പിറന്നാളാഘോഷം. ‘ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വിശ്വസിക്കാനാകുന്നില്ല. അച്ഛനും അമ്മയുമായി ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഇനിയും മുന്നോട്ട് ഒരുപാട് ദൂരമുണ്ട്’ എന്നാണ് മകൾക്ക് പിറന്നാള്‍ ആശംസ നേർന്ന് മൃദുല കുറിച്ചത്. നിരവധി താരങ്ങള്‍ കുഞ്ഞുധ്വനിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു.

പിറന്നാളാഘോഷത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഒരു കുഞ്ഞു കാറില്‍ ധ്വനി ഇരിക്കുന്നതും തൊട്ടുപിന്നിൽ ഡാന്‍സും ആര്‍പ്പുവിളികളുമായി മൃദുലയും യുവയും നടക്കുന്നതുമാണ് വിഡിയോയിലുള്ളത്. ആദ്യത്തെ കൺമണിയായി ‘ധ്വനി കൃഷ്ണ’ എത്തിയ വിശേഷം ഇരുവരും ആരാധകർക്കായി പങ്കുവച്ച് കുറിച്ചത്  ‘‘ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.’’ എന്നായിരുന്നു, ധ്വനി ബേബിക്ക് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ചോറൂണ്. ധ്വനിയുടെ ചിത്രങ്ങള്‍ക്ക് നിറയെ ലൈക്കുകളും കമന്റുകളുമാണ്. 2021 ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം.

Content Highlight :  Yuvakrishna and Mridula | Dhvani's first birthday | Celebrity birthday celebrations | Viral video of Dhvani's birthday | Yuva and Mridula's family priorities

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS