ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ ചന്ദ്രയാന്റെ നീക്കങ്ങൾ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബഹിരാകാശത്തെ അതികായന്മാരായ റഷ്യ തോറ്റുപോയിടത്താണ് ഇന്ത്യ പുതുചരിത്രം കുറിച്ചത്. മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതിയാകും നമ്മുടെ ചാന്ദ്ര ദൗത്യത്തിന്റെ ഫലമറിയാൻ കാത്തിരിന്ന നിമിഷങ്ങളിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ ആശംസകൾ കൊണ്ട് നിറഞ്ഞിരുന്നു സമൂഹ മാധ്യമങ്ങൾ. ചന്ദ്രയാൻ വിജയമാകട്ടെ എന്ന ആശംസയോടൊപ്പമാണ് പലരും വിഡിയോ പങ്കുവെച്ചിരിക്കുന്നത്
വരെ ആകർഷകമായ രീതിയിലായിരുന്നു കുട്ടികൾ എല്ലാവരും തന്നെ ആശംസകൾ നേർന്നിരിക്കുന്നത്. അവിടെയും വേറിട്ട് നിൽക്കുന്നത് ചന്ദ്രയാന്റെ രൂപത്തിൽ വസ്ത്രമണിഞ്ഞു കൊണ്ട്, ദൗത്യം വിജയകരമാകട്ടെ എന്നുപറയുന്ന കുരുന്നിന്റെ വിഡിയോയാണ്. സോഷ്യൽ ലോകത്തിന്റെ കയ്യടികൾ മുഴുവനും സ്വന്തമാക്കിയത് ആ കുട്ടിയാണ്. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ ഓരോ ഘട്ടങ്ങളും വിശദീകരിച്ച് പറഞ്ഞുകൊണ്ടാണ് അവൻ ആശംസകൾ അറിയിച്ചിരിക്കുന്നത്. ''ഓൾ ദി ബെസ്റ്റ് ചന്ദ്രയാൻ 3'' എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോകൾക്കു എല്ലാം തന്നെയും വൻസ്വീകാര്യതയാണ്. നാല് ലക്ഷത്തോളം പേർ വിഡിയോകൾ കണ്ടപ്പോൾ ധാരാളം പേർ ലൈക്കുകളും കമന്റുകളും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരാണ് സംഭാഷണത്തിൽ പങ്കാളിയായത്. ഈ നിമിഷങ്ങൾ വളരെ വിസ്മയകരവും എക്കാലത്തും ഓർമിക്കപ്പെടുന്ന ഒന്നായിരിക്കുമെന്നും സേഫ് ലാൻഡിങ് പ്രതീക്ഷിക്കാമെന്നുമാണ് മോദി കുറിച്ചത്. ഇതേറെ മനോഹരമാണെന്നും പുതിയ തലമുറയ്ക്ക് പ്രചോദനവുമായിരിക്കുമെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ കമന്റ്. നമ്മൾ ചരിത്രം സൃഷ്ടിക്കുമെന്നും നല്ലതു നടക്കുമെന്ന് പ്രതീക്ഷിക്കാമെന്നുമായിരുന്നു ഈ സംഭാഷണത്തിനു ഒപ്പം ചേർന്ന മറ്റൊരാൾ എഴുതിയത്.
Content Highlight – Chandrayaan 3 | Social media wishes for Chandrayaan | India's lunar mission | Child dressed as Chandrayaan | Twitter response to Chandrayaan 3