‘ഞങ്ങളുടെ കൊച്ചു മഹാബലി’; അയാന്റെ ഓണാഘോഷ ചിത്രങ്ങളുമായി റഹ്മാൻ

Mail This Article
കൊച്ചുമകൻ അയാന്റെ ഓണാഘോഷ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടൻ റഹ്മാൻ. മകൾ റുഷ്ദയുടെ മകനാണ് അയാൻ. ‘ഞങ്ങളുടെ കൊച്ചു മഹാബലി’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. താരം അയാനെ മടിയിലിരുത്തി കൊഞ്ചിക്കുന്നതും സദ്യ വാരിക്കൊടുക്കുന്നതുമൊക്കെയാണ് ചിത്രങ്ങളിൽ. കുടുംബസമേതമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധിപ്പേരാണ് അയാനും റഹ്മാനും ആശംസകളുമായി എത്തുന്നത്. അയാന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഈദ് ആഘോഷിച്ച ചിത്രങ്ങളും ആരധകർക്കായി താരം പങ്കുവച്ചിരുന്നു.
കഴിഞ്ഞ വർഷം മാർച്ചിലാണ് അയാൻ ജനിച്ചത്. തനിക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വാർത്ത റുഷ്ദ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2021 ഡിസംബറിലായിരുന്നു കൊല്ലം സ്വദേശിയായ അൽത്താഫ് നവാബും റുഷ്ദയും തമ്മിലുള്ള വിവാഹം റുഷ്ദയെ കൂടാതെ അലിഷ എന്നൊരു മകളും റഹ്മാനുണ്ട്. എ ആർ റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി മെഹ്റുന്നിസയാണ് റഹ്മാന്റെ ഭാര്യ
Content Highlight - Actor Rahman | Onam celebrations | Ayan | Mahabali | Family pictures | Celebrity Kids | Kids Club