ADVERTISEMENT

വീട് മനോഹരമാകുന്നത് കുട്ടികളുടെ കളിചിരികളും വഴക്കും ബഹളങ്ങളുമൊക്കെ നിറയുമ്പോൾ മാത്രമാണെന്ന് പറയുന്നത് എത്ര ശരിയാണല്ലേ? കൊച്ചുകുട്ടികളുടെ വാശിയും ബഹളവും ഒരല്പം മുതിർന്ന കുട്ടികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അടിയുടെ വലുപ്പ ചെറുപ്പങ്ങൾ. ഇവിടെ തന്റെ അനിയത്തികുട്ടിയുടെ ചെറിയാക്രമണത്തെ പ്രതിരോധിക്കുന്ന പദ്മയാണ് താരം. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ മക്കളാണ് പദ്മയും കമലയും. രണ്ടു കുഞ്ഞുങ്ങളും തമ്മിലുള്ള രസകരമായ വഴക്കും ചേച്ചിയായ പദ്മ അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുമാണ് അശ്വതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയുടെ രത്നച്ചുരുക്കം. 

 

വിഡിയോയിൽ ചേച്ചിയുമായി വഴക്കുണ്ടാക്കുകയും കടിക്കുകയും ചെയ്യുന്ന കമലയെ കാണാം. കടിയുടെ അവസാനം കമല തന്നെ ഒരു കരച്ചിലും പാസാക്കുന്നുണ്ട്. എന്താണ് വഴക്കിന്റെ കാരണമെന്ന് വ്യക്തമാകുന്നില്ലെങ്കിലും അനിയത്തിയുടെ ശ്രദ്ധ എങ്ങനെ തിരിക്കാമെന്നും അടിപിടിയിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും പദ്മ പഠിച്ചുവെച്ചിട്ടുണ്ട്. അമ്മ അശ്വതിയുടെ ചോദ്യത്തിന് ഇങ്ങനെയാണ് പദ്മയുടെ മറുപടി. തിരിച്ച് അടിക്കാൻ പോകുകയോ വഴക്കുണ്ടാക്കുകയോ അല്ല ശരിയായ രീതിയെന്നും ശാന്തമായി തന്നെ അതിനെ നേരിടണമെന്നും എന്തിനാണ് വഴക്കിടുന്നതെന്നു മനസിലാക്കിയതിനു ശേഷം ആ കാര്യത്തിൽ നിന്നും ശ്രദ്ധ തിരിക്കുക, വഴക്ക് അവിടെ അവസാനിക്കുകയും ചെയ്യുമെന്നു മുതിർന്നവർ തോൽക്കുന്ന വിധത്തിൽ പദ്മ മറുപടി പറയുന്നു.

 

ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോ കണ്ടവരെല്ലാം കമലയുടെ വഴക്കും ഒടുവിലത്തെ കരച്ചിലും ചെറുചിരിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ക്യൂട്ട് എന്നും ഡ്രാമ ക്വീൻ എന്നുമൊക്കെയാണ് കമന്റുകൾ. ഇതേ പ്രശ്‍നങ്ങൾ ദിവസവും അഭിമുഖീകരിക്കുന്ന ധാരാളം പേർ തങ്ങളുടെ അനുഭവങ്ങളും വിഡിയോയുടെ താഴെ പങ്കുവെച്ചിട്ടുണ്ട്.

 

Content Highlight  - Temper Tantrum | Padma's Super Tips | Handling fussiness and noise of young children | Parenting | Dealing with fights and distractions

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com