‘ക്ലിൻ കാരയ്ക്ക് ഒപ്പമുള്ള ഈ വർഷത്തെ ആദ്യത്തെ ഉത്സവം’; എല്ലാ കണ്ണുകളും കുട്ടിത്താരത്തിൽ

Mail This Article
ഗണേശ ചതുർത്ഥിയുടെ ആഘോഷ നിറവിലാണ് രാജ്യത്തെ ഹൈന്ദവ വിശ്വാസികൾ. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ കുടുംബവും ഗണേശോത്സവത്തിന്റെ ഭാഗമായുള്ള പൂജയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. താര കുടുംബത്തിലേയ്ക്ക് പുതിയ അതിഥി കൂടി എത്തിയത് കൊണ്ടുതന്നെ ഇത്തവണത്തെ ഗണേശ ചതുർത്ഥി മെഗാ കുടുംബത്തിന് വളരെ വിശേഷപ്പെട്ടതാണ്. മകൻ രാം ചരണിന്റെ മകൾ ക്ലിൻ കോനിഡേല തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളിലെ ശ്രദ്ധാകേന്ദ്രം.
രാം ചരൺ തേജയും ചിരഞ്ജീവിയും ചിത്രങ്ങൾ സോഷ്യൽ ലോകത്തിനായി പങ്കുവെച്ചിരുന്നു. എല്ലാവർക്കും ആഹ്‌ളാദം നിറഞ്ഞ ഗണേശ ചതുർത്ഥിയുടെ ആശംസകൾ അറിയിച്ചു കൊണ്ടായിരുന്നു രാം ചരണിന്റെ പോസ്റ്റ്. ക്ലിൻ കാരയ്ക്ക് ഒപ്പമുള്ള ഈ വർഷത്തെ ആദ്യത്തെ ഉത്സവമാണിതെന്നും രാം ചരൺ ചിത്രങ്ങൾക്ക് താഴെ കുറിച്ചിട്ടുണ്ട്. കുടുംബങ്ങളെല്ലാവരും ഒരുമിച്ചുള്ള ചിത്രത്തിൽ പിതാവ് ചിരഞ്ജീവിയും മാതാവ് സുരേഖയുമുണ്ട്. എല്ലാവരും ഒരുമിച്ചു നിൽക്കുന്നതാണ് ആദ്യ ഫോട്ടോ. കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുന്ന ഉപാസനയെയും ചിത്രത്തിൽ കാണാവുന്നതാണ്. പിന്നീടുള്ള ഒരു ചിത്രത്തിൽ ചിരിച്ചുകൊണ്ട് ക്ലിൻ കാരയെ നോക്കി നിൽക്കുന്ന ചിരഞ്ജീവിയെയും ഭാര്യ സുരേഖ കോനിഡേലയെയും വീട്ടിലെ മറ്റംഗങ്ങളെയും കാണാവുന്നതാണ്.
രാം ചരൺ പങ്കിട്ടുവെച്ച കുടുംബചിത്രം ആരാധകർക്ക് വിരുന്നു തന്നെയായിരുന്നു എന്ന് കമന്റുകളിൽ നിന്നും വ്യക്തമാണ്. എല്ലാ കണ്ണുകളും കുഞ്ഞ് ക്ലിൻ കാരയിലാണ് എന്നൊരാൾ എഴുതിയപ്പോൾ ചുവന്ന ഹൃദയരൂപത്തിലുള്ള ഇമോജികൾ കമെന്റായി കുറിച്ചത് നിരവധി പേരാണ്.
Content Highlight – Ganesh Chaturthi celebration | Chiranjeevi's family pooja | Ram Charan's daughter Cline Konidela | Mega family's special Ganesh Chaturthi | Social media pictures of the festival