കൊല്‍ക്കത്തയിലെ ഇടിക്കൂട്ടില്‍ പെണ്‍പുലിയായി കേരളത്തിന്റെ ഈശ്വരി

Mail This Article
കൊല്‍ക്കത്തയില്‍ നടന്ന ഐ.സി.എസ്.സി ദേശീയ സ്കൂള്‍ കരാട്ടെ ചെംമ്പ്യന്‍ ഷിപ്പില്‍ കൊല്ലം സ്വദേശി ഈശ്വരിക്ക് വെങ്കലം. അണ്ടര്‍ 14 വിഭാഗത്തിലാണ് ഈ ഏഴാംക്ലാസുകാരി മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. പത്തോളം എതിരാളികളെ നേരിട്ട് സെമിഫൈനലില്‍ എത്തിയ ഈശ്വരി പരുക്കകളോടെയാണ് മത്സരത്തില്‍ പങ്കെടുത്തത്. തലാനാരിഴയ്ക്ക് ഈശ്വരിക്ക് ഫൈനല്‍ നഷ്ടമായി.
കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ നടന്ന ദേശീയ ചാംമ്പ്യന്‍ ഷിപ്പില്‍ 22kg -24kg കാറ്റഗറിയില്‍ ഈശ്വരി വെള്ളി സ്വന്തമാക്കിയിരുന്നു. ഇക്കൊല്ലം 26kg-30-kg യിലാണ് ഈശ്വരി മത്സരിച്ചത്. കഴിഞ്ഞതവണ മൂന്ന് എതിരാളികളെയാണ് ഈശ്വരി നേരിട്ടത്.എന്നാല്‍ ഇക്കൊല്ലം പത്ത് എതിരാളികളോട് പൊരുതിയായിരുന്നു ഈശ്വരിയുടെ മെഡല്‍ നേട്ടം. ഏഴാം വയസ്സ് മുതല്‍ കരാട്ടെ പരിശീലിക്കുന്ന ഈശ്വരി ഇതിനകം ദേശീയ ചാംമ്പ്യന്‍ ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടി. സംസ്ഥാന തലത്തില്‍ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവുമാണ് ഈശ്വരിയുടെ അക്കൗണ്ടിലുള്ളത്. കൊല്ലം ഇരവിപുരം ആലുംമൂട് സാജന്‍ എം, അനു ടി ദമ്പതികളുടെ മകളാണ് ഈശ്വരി. സെന്‍സായി വിനീതാണ് ഈശ്വരിയുടെ പരിശീലകന്‍ .
സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട് ഈശ്വരിക്ക് ലഭിച്ച വെങ്കലത്തിനെന്ന് അച്ഛന്‍ സാജന്‍ പറഞ്ഞു. അച്ഛനും അമ്മ അനുവും ചുരുക്കം ചില അധ്യാപകരും കൂട്ടുകാരും നല്‍കുന്ന പ്രോത്സാഹനമായിരുന്നു ഈശ്വരിയുടെ ഊര്‍ജം. പ്രതിഭയും ആത്മവിശ്വാസവും പരിശീലനവും ഉണ്ടെങ്കില്‍ ഒരു പ്രതിസന്ധിയും തടസ്സമാകില്ലെന്ന് ഈശ്വരി തെളിയിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അമ്മ അനു പറഞ്ഞു. തങ്കശ്ശേരി ട്രിനിറ്റി ലൈസിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈശ്വരി.
Content Highlight – Eshwari Kerala | Bronze medal | ICSC National School Karate Championship | Karate Championship | Karate champion Ishwari Kerala | Thangassery Trinity Lyceum School Karate success | Wonder Kid