ADVERTISEMENT

മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബങ്ങളുടെ പ്രിയം നേടിയ ഇരുവർക്കും 2023 ജൂൺ ഒന്നിനാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങൾ തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കുമായി പങ്കുവെയ്ക്കുന്ന സ്നേഹ മകന്റെ പേരിടൽ ചടങ്ങുകളും പിന്നീട് നടന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. കേദാർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും അന്ന് സ്നേഹ വെളിപ്പെടുത്തിയിരുന്നു. മകനൊരുമിച്ചു ഒരു യാത്ര പോകുന്നതിന്റെ ചിത്രം സൈബറിടങ്ങളിൽ പങ്കുവെച്ചു ആ യാത്ര എന്തുകൊണ്ട് പ്രിയപ്പെട്ടതാകുന്നു എന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.

മകൻ ആദ്യമായി ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ പോകുന്നതിന്റെ ചിത്രമാണ് സ്നേഹ പങ്കുവെച്ചത്. ദുബൈയിലേക്കാണ് യാത്രയെന്നും കേദാറിന്റെ ആദ്യ ഫ്ലൈറ്റ് യാത്രയാണിതെന്നും സ്നേഹ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. ചിരിച്ചുകൊണ്ട് കാഴ്ചകൾ കാണുന്ന കുഞ്ഞു കേദാറിനെ ചിത്രത്തിൽ കാണാം. വീണ നായരും സുരഭി ലക്ഷ്മിയുമടക്കമുള്ള താരങ്ങളും സുഹൃത്തുക്കളും കേദാറിനു ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജികൾ നൽകി കൊണ്ടാണ് തങ്ങളുടെ സ്നേഹമറിയിച്ചത്. ആരാധകരും തങ്ങളുടെ പ്രിയ താരത്തിന്റെ കണ്മണിക്ക് സ്നേഹം നിറച്ചു കൊണ്ടുള്ള കമന്റുകൾ കുറിച്ചിട്ടുണ്ട്

English Summary:

Sneha Sreekumar Shares Adorable Picture of Baby Kedar's First Fligh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com