ADVERTISEMENT

അഭിനയത്തിനൊപ്പം തന്നെ ബൈക്ക് യാത്രകളും കാർ റേസിങ്ങും ഹരമാണ് തമിഴകത്തിന്റെ പ്രിയ താരം അജിത്തിന്. എന്നാൽ മകൻ ആദ്വിക് തന്റെ ഇഷ്ടമേഖലയായി തെരഞ്ഞെടുത്തിരിക്കുന്നത് ഫുട്ബോൾ ആണ്. സ്പോർട്സ് പ്രേമിയായ, ഫുട്ബോളിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരപുത്രന്റെ ചിത്രങ്ങൾ സോഷ്യൽ ലോകത്തു വൈറലാണ്. ചിത്രങ്ങളിൽ അമ്മ ശാലിനിയെയും കാണാം.

ജൂനിയർ ഫുട്ബോൾ ടൂർണമെന്റിലാണ് ആദ്വിക്കിന്റെ നേട്ടം. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും സ്വർണമെഡൽ നേടുകയും ചെയ്തും ആദ്വിക്ക് പ്രതിനിധീകരിച്ച ടീം. ടീമിന്റെ ആഹ്ളാദ പ്രകടനത്തിന്റെ ചിത്രങ്ങളും സൈബറിടങ്ങളിൽ കാണാവുന്നതാണ്. നീല ജേഴ്‌സി അണിഞ്ഞു കഴുത്തിൽ തനിക്ക് ലഭിച്ച സ്വർണമെഡലുമായി നിൽക്കുന്ന ആദ്വിക്കിന്റെ ചിത്രം അജിത് ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.  തികഞ്ഞൊരു ഫുട്ബോൾ പ്രേമിയായ ജൂനിയർ അജിത്ത് നേരത്തെ ശാലിനിക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിലെ ചെന്നൈയിൻ എഫ് സി യുടെ മത്സരം കാണാൻ എത്തിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. 

അജിത് കുമാർ ഒഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. മകന്റെ ഫുട്ബോൾ മത്സരം കാണാനായി മാതാവ് ശാലിനിയും എത്തിയിരുന്നുവെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. സമൂഹമാധ്യമങ്ങളിൽ ഒട്ടും തന്നെയും സജീവമല്ല അജിത്തും ശാലിനിയും. അതുകൊണ്ടു തന്നെ ഇത്തരത്തിൽ പുറത്തുവരുന്ന ചിത്രങ്ങളെല്ലാം ആരാധകർക്ക് വിരുന്നാണ്.

English Summary:

Ajith's son Advik, Shines in junior football rournament 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com