ADVERTISEMENT

സിനിമാ സീരിയൽ താരം ലക്ഷ്മി പ്രിയ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മകൾ മാതംഗിയുടെ വിശേഷങ്ങളൊക്കെ താരം തന്റെ സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്കൂളിലെ ശിശു ദിനാഘോഷത്തിനായി പോകുന്ന  മാതംഗിയുടെ വിശേഷവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്  ഇങ്ങനെയായിരുന്നു. 

‘‘പാതി മേക്കപ്പും ആയി എന്റെ ഇന്ദിരാ ഗാന്ധി സ്കൂളിൽ പോയിട്ടുണ്ട്. സാരിയും നരയും ഒക്കെ ആയി എന്താകുമോ എന്തോ? രാവിലെ 6.15 ന് സ്കൂൾ ബസ് വന്നാൽ മര്യാദക്ക് ലിപ്സ്റ്റിക് ഇടാൻ പോലും സമയം കിട്ടൂല്ല. ഇന്ദിരയുടെ മുത്തു മാലയൊക്കെ ഇവിടെ തന്നെ ഇരിക്കുന്നു. നീട്ടി നീട്ടി ഹോൺ അടിച്ചോണ്ടിരുന്നതിനാൽ ഒരു ഫോട്ടോ പോലും എടുത്തില്ല. എല്ലാ കുഞ്ഞ് മക്കൾക്കും കുട്ടിത്തം വിടാത്ത വലിയ കുഞ്ഞുങ്ങൾക്കും ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ’’. മാതംഗിക്ക് ശുശുദിനാശംസകൾ നേർന്നകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 

മകളുടെ ഒരോ കുഞ്ഞു വിശേഷങ്ങളും താരം തന്റെ സമൂഹമാധ്യമ പേജിലൂെട പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മാതംഗിയുെട എട്ടാം പിറന്നാൾ. പിറന്നാൾ ആഘോഷങ്ങളുെട ചിത്രങ്ങൾക്കൊപ്പം ഹൃദയം തൊടുന്നൊരു കുറിപ്പും ലക്ഷ്മി പ്രിയ പങ്കുവച്ചിരുന്നു. ‘അങ്ങനെ എന്റെ മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വർഷങ്ങൾ ഞാൻ പൂർത്തിയാക്കി. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് അമ്മ എന്ന വിളി കേൾക്കാൻ കഴിയുക എന്നത് തന്നെയാണ്. അതിലും വലിയ മറ്റൊരു ഭാഗ്യം നമ്മുടെ കുഞ്ഞ് മക്കൾ നമ്മെ മനസിലാക്കുക എന്നതാണ്. എന്റെ  അമ്മ എത്ര kind ആണ്? അമ്മ ഞാൻ പറഞ്ഞു തീരുന്നത് മുഴുവൻ കേൾക്കും. എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോ നമുക്കുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല’’. എന്നാണ് താരം പിറന്നാള്‍ ആശംസയ്ക്കൊപ്പം കുറിച്ചത്.

ഒന്നാം പിറന്നാൾ മുതൽ ഏഴാം പിറന്നാൾ വരെ വലിയ ഗ്രാൻഡ് പാർട്ടി ഒക്കെ ആയിരുന്നു. ഈ കൊല്ലം അതുവേണ്ട എന്ന് ആദ്യമേ നിശ്ചയിച്ചു. പകരം  ചില നല്ല കാര്യങ്ങൾ ചെയ്തുവെന്നും  ലക്ഷ്മി പ്രിയ കുറിച്ചു.  അകലെ നിന്നും സമ്മാനങ്ങൾ അയച്ചു തന്നവർക്കും മാതുവിന്റെ പേരിൽ തെരുവോരങ്ങളിലെ അശരണർക്ക് ഭക്ഷണത്തോടൊപ്പം മധുര പലഹാരങ്ങളും വിതരണം ചെയ്ത  അഞ്ജുവിനും  സ്നേഹവും നന്ദിയും അറിയിച്ചുകൊണ്ടാണ് ലക്ഷ്മി പ്രിയ കുറിപ്പ് അവസാനിപ്പിച്ചത്.

English Summary:

Lakshmi Priya opens up about Matangi's Children's Day celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT