ADVERTISEMENT

താരദമ്പതികളായ ശ്രീകുമാറിന്റെയും സ്നേഹ ശ്രീകുമാറിന്റെയും മകൻ കേദാറിനൊപ്പം സ്നേഹനിമിഷങ്ങൾ പങ്കുവച്ച് മമ്മൂട്ടി. കുഞ്ഞ് കേദാറിനെ കൊഞ്ചിക്കുകയും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ വിഡിയോ വൈറലാണ്. സ്നേഹ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകൾ കുറിച്ചിരിക്കുന്നത്

‘സ്‌നേഹവും വാത്സല്യവും നിറഞ്ഞ നിമിഷങ്ങള്‍...കേദാര്‍ മമ്മൂക്കായെ കാണാന്‍ പോയപ്പോള്‍’ എന്നാണ് വിഡിയോ പങ്കുവച്ച് സ്‌നേഹ കുറിച്ചത്. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രീകുമാറും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.  2023 ജൂൺ ഒന്നിനാണ് കേദാർ ജനിച്ചത്. കഴിഞ്ഞ ദിസം കേദാറിന്റേ ചോറൂണിന്റെ ചിത്രങ്ങൾ  സമൂഹ മാധ്യമങ്ങളിലൂടെ  ഇവർ പങ്കുവച്ചിരുന്നു.

English Summary:

Mammootty's viral video with Sreekumar and Sneha Sreekumar's son Kedar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com