ADVERTISEMENT

ഈ വർഷം മേയിലാണ് മലപ്പുറം താനൂരിൽ വിനോദയാത്രാബോട്ട് മറിഞ്ഞ് നിരവധി മരണങ്ങളുണ്ടായത്. പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം രാത്രി ഏഴോടെയായിരുന്നു ദുരന്തം. ബോട്ട് ഓവർലോഡായിരുന്നു. പുഴയുടെ മധ്യ ഭാഗത്തെത്തിയപ്പോൾ ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞ് ആദ്യം കുറച്ചുപേരാണു പുഴയിലേക്കു വീണത്. എന്നാൽ പിന്നീട് ബോട്ട് പൂർണമായി കീഴ്മേൽ മറിഞ്ഞു. ചെറുതും വലുതുമായി ധാരാളം ബോട്ടപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടമില്ലാത്ത ബോട്ട്, അതാണ് കണ്ണൂർ മമ്പറം എച്ച്എസ്എസ് സ്‌കൂളിലെ അവന്തിക മനോജും എസ്.അദ്വിക് വിഷ്ണുവും, കഴിഞ്ഞദിവസം സമാപിച്ച സംസ്ഥാന ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്. പത്താം ക്ലാസ് വിദ്യാർഥികളാണ് ഇവർ. ബോട്ടപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് പരിഹാരമാർഗങ്ങളുമായി ഈ വിദ്യാർഥികൾ കരടുരൂപം ഉണ്ടാക്കിയത്. ഒട്ടേറെ സുരക്ഷാസംവിധാനങ്ങളുള്ളതാണ് ഇവരുടെ ബോട്ടിന്റെ കരടുരൂപം.

ബോട്ടിന്റെ അടിയിൽ വച്ചുപിടിപ്പിക്കുന്ന രീതിയിൽ എയർബാഗുകളുണ്ട്. ഇവ ബോട്ടിനെ പൊങ്ങിക്കിടക്കാൻ സഹായിക്കുകയും നിലനിർത്തുകയും ചെയ്യും. ആളുകൾ കയറി ബോട്ട് ഓവർലോഡ് ആയാൽ എൻജിൻ ഓഫായ ശേഷം  അനൗൺസ്‌മെന്‌റ് വരും. 

തെർമൽ സെൻസറുകൾ വച്ച് ബോട്ടിലെ തീപിടിത്തം കണ്ടെത്താനുള്ള സംവിധാനവും ഇതിലുണ്ട്. ഇതിനൊപ്പം എസ്എംഎസും പുറപ്പെടുവിക്കും. യാത്രാക്കാർ കാഴ്ച കാണാൻ എഴുന്നേൽക്കുമ്പോൾ ബോട്ടിന് അപകടസാധ്യത ഉണ്ടാകാതിരിക്കാനുള്ള സ്റ്റാൻഡിങ് അലാം സംവിധാനവും ഇതിലുണ്ട്. അങ്ങനെ എഴുന്നേൽക്കുമ്പോൾ ബോട്ടിന്റെ വേഗം കുറയുകയും ഡ്രൈവർക്ക് അലർട്ട് പോകുകയും ചെയ്യും. പിന്നീട് യാത്രക്കാരെ ഇരുത്തിയ ശേഷമേ ബോട്ട് പഴയവേഗത്തിലേക്കു തിരിച്ചെത്തൂ.

English Summary:

Innovative safety boat design by Kerala students could prevent future tragedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com