ADVERTISEMENT

മാതാപിതാക്കൾ ജോലിയ്ക്കു പോയാൽ പിന്നെ വീട്ടിലെ കുട്ടികളുടെ കാര്യം നോക്കുന്നത് വീട്ടിൽ സഹായത്തിനായി എത്തുന്നവരായിരിക്കും. അവരുമായി കുട്ടികൾക്ക് മാനസികമായി ഏറെ അടുപ്പവുമുണ്ടാകും. അത്തരമൊരു സ്നേഹത്തിന്റെ കഥയാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ മനസ് നിറച്ചത്. ടൂർണമെന്റ് ജയിച്ചതിനു ലഭിച്ച സമ്മാനത്തുക കൊണ്ട് വീട്ടുജോലിക്കാരിക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകിയ കൊച്ചുമിടുക്കനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹ മാധ്യമങ്ങൾ. 

കുട്ടിയുടെ പിതാവാണ് സമൂഹ മാധ്യമങ്ങളിൽ ചിത്രം പങ്കിട്ടത്. വീട്ടിൽ സഹായത്തിനെത്തുന്ന സ്ത്രീയ്ക്ക് മകൻ മൊബൈൽ ഫോൺ സമ്മാനിക്കുന്ന ചിത്രവും കൂടെ ചെറിയൊരു കുറിപ്പും എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. ആഴ്ചാവസാനം നടന്ന ടൂർണമെന്റിൽ വിജയിച്ചതിന്റെ സമ്മാനമായി അങ്കിതിനു 7000 രൂപ ലഭിച്ചു. അതിൽ നിന്നും 2000 രൂപ ചെലവാക്കി അവൻ വീട്ടിൽ സഹായത്തിനായി എത്തുന്ന സരോജയ്ക്കു മൊബൈൽ ഫോൺ സമ്മാനിച്ചു. അങ്കിതിനു ആറു മാസം പ്രായമുള്ളപ്പോൾ മുതൽ അവരാണ് അവനെ നോക്കുന്നത്. മാതാപിതാക്കൾ എന്ന നിലയിൽ അവന്റെ പ്രവർത്തി ഞങ്ങളെ ഏറെ  സന്തോഷിപ്പിക്കുന്നുവെന്നു ആ പിതാവ് അഭിമാനത്തോടെ കുറിച്ചു.

മകൻ ചെയ്ത സൽപ്രവർത്തിയെ കുറിച്ചുള്ള പിതാവിന്റെ പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ധാരാളം പേരാണ് കുട്ടിയെ അഭിനന്ദിച്ചു കൊണ്ട് കമന്റുകൾ കുറിച്ചത്. മകനെ ഇത്തരത്തിൽ വളർത്തിയ ഈ മാതാപിതാക്കളാണ് ശരിക്കും കയ്യടി അർഹിക്കുന്നതെന്നു ഒരാൾ എഴുതിയപ്പോൾ ഈ കുഞ്ഞിൽ അഭിമാനം തോന്നുന്നുവെന്നും മികച്ച പാരന്റിങിന് ഒരു ഉദാഹരണമാണിതെന്നുമാണ് മറ്റൊരു കമന്റ്.

English Summary:

Ankit's prize became a precious gift for his maid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com