ADVERTISEMENT

സോഷ്യൽ മീഡിയയിൽ ഇപ്പോൾ  സംസാരവിഷയം റിമിയുടെ അമ്മ റാണിയും സഹോദരി റീനുവിന്റെ മകൻ കുട്ടാപ്പിയും ചേർന്നു കളിക്കുന്ന ഒരു ഡാൻസ് നമ്പരാണ്. 'ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ' എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വെച്ചിരിക്കുന്നത്. നടനും ഡാൻസറും കൊറിയോഗ്രാഫറുമായ ടിബിൻ ജോസഫിന് ഒപ്പമാണ് ഈ മനോഹര നൃത്തം.  വളരെ മനോഹരമായാണ് കുട്ടാപ്പിയും അമ്മൂമ്മയും  ചുവടുകൾ വെയ്ക്കുന്നത്.

റിമി ടോമിയുടെ പാട്ടു പോലെ തന്നെ നമുക്ക് പ്രിയപ്പെട്ടതാണ് അവരുടെ കുസൃതിയും ഒപ്പം കുടുംബവും. റിമിയെ പോലെ തന്നെ നമുക്ക് സുപരിചിതരാണ് അവരുടെ കുടുംബാംഗങ്ങളും. അമ്മ റാണിയും സഹോദരങ്ങളും സഹോദരങ്ങളുടെ മക്കളുമെല്ലാം റിമിയുടെ യുട്യൂബ് ചാനലിലൂടെയും അല്ലാതെയും നമുക്ക് പരിചിതരാണ്. കലാപരമായി കഴിവുകളുള്ളവരാണ് എല്ലാവരും. റിമിയുടെ അമ്മ റാണി നല്ലൊരു നർത്തകിയാണ്. സഹോദരങ്ങളുടെ മക്കളായ കണ്മണിയും കുട്ടാപ്പിയും കുട്ടിമണിയും എല്ലാം പ്രേക്ഷകർക്ക് ഒരു പോലെ പ്രിയപ്പെട്ടവരാണ്.

ഇളം പച്ച നിറത്തിലുള്ള ചുരിദാറാണ് റിമി ടോമിയുടെ അമ്മ റാണിയുടെ വേഷം. വെള്ള നിറത്തിലുള്ള ഫുൾ സ്ലീവ് ടീ ഷർട്ടും കറുപ്പ് നിറമുള്ള ഷോർട്സും ഷൂസുമാണ് കുട്ടാപ്പിയുടെ വേഷം. വളരെ രസകരമായാണ് മൂവരും ചേർന്ന് ഈ ഡാൻസ് നമ്പർ ഒരുക്കിയിരിക്കുന്നത്. അമ്മൂമ്മയ്ക്ക് ഒപ്പം ഇതിനു മുമ്പും കുട്ടാപ്പി ചുവടു വെച്ചിട്ടുണ്ട്. അമ്മൂമ്മയും കുട്ടാപ്പിയും ചേർന്ന് കളിച്ച നിരവധി ഡാൻസ് നമ്പരുകൾ ഇതിനകം  ആരാധകരുടെ ഹൃദയം കവർന്നിട്ടുണ്ട്.

റിമി ടോമിയുടെ ഇളയസഹോദരി റീനു ടോമിയുടെ മക്കളാണ് കുട്ടാപ്പിയും കുട്ടിമണിയും. റീനു ടോമിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുട്ടാപ്പിയുടെയും കുട്ടിമണിയുടെയും ഒപ്പം ഇവരുടെ അമ്മ റാണയുടെയും രസകരമായ വിഡിയോകൾ പങ്കുവെക്കാറുണ്ട്. ഇക്കഴിഞ്ഞ ക്രിസ്മസിന് രാവതിൽ പൊൻതാരകം എന്ന ക്രിസ്മസ് ഗാനം കുട്ടാപ്പി ആലപിച്ചിരുന്നു. കുട്ടിമണിയും കൺമണിയും ഈ ഗാനത്തിന്റെ രംഗങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. റിമി ടോമിയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ വഴി ആയിരുന്നു ഗാനം പങ്കുവെച്ചത്. ഗാനത്തിന് വളരെയധികം പ്രശംസ ലഭിച്ചിരുന്നു.

കുട്ടിപ്പട്ടാളത്തിന് ഒപ്പം ഇടയ്ക്കിടയ്ക്ക് കറങ്ങാൻ പോകുന്നതും റിമി ടോമിയുടെ ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. റിമിയുടെ കഴിഞ്ഞ പിറന്നാളിന് സഹോദരങ്ങളുടെ മക്കളുമായി മാലിദ്വീപിലേക്ക് ആയിരുന്നു പോയത്. സഹോദരൻ റിനുവിന്റെ മകളായ കൺമണി എന്ന് വിളിക്കപ്പെടുന്ന കിയാര നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മീശ മാധവൻ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം’ എന്ന ഗാനത്തിലൂടെയാണ് റിമി ടോമി പ്രശസ്തയായത്. ‘കരളേ കരളിന്റെ കരളേ’, ‘കൽക്കണ്ട മലയേ’ തുടങ്ങിയ ഗാനങ്ങൾ റിമിയുടെ ജനപ്രീതി വർദ്ധിപ്പിച്ചു. ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘കുഞ്ഞിരാമായണം’ തുടങ്ങിയ സിനിമകളിലും റിമി ടോമി അഭിനയിച്ചിട്ടുണ്ട്.  വിവിധ ടെലിവിഷൻ ചാനലുകളിലെ പരിപാടികളിൽ അതിഥിയായും വിധികർത്താവായും റിമി എത്താറുണ്ട്.

English Summary:

Rimi Tommy's Mother and Nephew Light up the Dance Floor in Viral Video!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com