ഹൈപ്പർ സോണിക് സാങ്കേതികവിദ്യ സ്വായത്തമാക്കി ഇന്ത്യ, എന്താണത് ?

HIGHLIGHTS
  • ഹൈപ്പർസോണിക് മിസൈലുകൾ
  • സ്ക്രാംജെറ്റ്
what-is-hypersonic-technology
SHARE

വിമാനങ്ങളുടെയും മിസൈലുകളുടെയും മറ്റും വേഗത്തെ നാലായി തിരിച്ചിട്ടുണ്ട്. സബ്സോണിക് (ശബ്ദവേഗത്തിനെക്കാൾ കുറവ്), ട്രാൻസോണിക് (ഏകദേശം ശബ്ദവേഗം), സൂപ്പർസോണിക് (ശബ്ദവേഗത്തിന്റെ 5 മടങ്ങുവരെ) പിന്നെ ഹൈപ്പർ സോണിക് (സൂപ്പർസോണിക്കിനപ്പുറമുള്ള വേഗം). ഉയർന്ന ഹൈപ്പർസോണിക് വേഗം പ്രയാസമാണെങ്കിലും കൈവരിച്ചിട്ടുണ്ട്.നാസ എക്സ് 43, ബോയിങ് എക്സ് 51 വേവ്റൈഡർ തുടങ്ങിയ പ്രശസ്തമായ പരീക്ഷണ വിമാനങ്ങൾ ഈ വേഗം യാഥാർഥ്യമാക്കിയവയാണ്.ഇന്ത്യയുടെ തന്നെ അവതാർ തുടങ്ങിയ ചെറുവിമാന സങ്കൽപവും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്.ഭാവിയിൽ ബഹിരാകാശ, പ്രതിരോധ, വ്യോമയാന രംഗങ്ങളിൽ വിപ്ലവം സൃഷ്ടിക്കാവുന്ന ഒന്നായിട്ടാണ് ഹൈപ്പർസോണിക് സാങ്കേതിക വിദ്യ കരുതപ്പെടുന്നത്

ഹൈപ്പർസോണിക് മിസൈലുകൾ*

 ഇന്ത്യ:ബ്രഹ്മോസ് 2 (ശബ്ദത്തിന്റെ 7 മടങ്ങ് വേഗം–മാക് 7)

 യുഎസ്:എച്ച്ടിവി 2 (മാക് 20 )

 റഷ്യ:അവൻഗാർഡ് (മാക് 20 )

 ചൈന:ഡിഎഫ്–സെഡ്എഫ് (മാക് 10)

പലതും ഗവേഷണ, വികസന ഘട്ടത്തിൽ

സ്ക്രാംജെറ്റ്

ഹൈപ്പർസോണിക് പറക്കൽ സാധ്യമാക്കുന്നത് സ്ക്രാംജെറ്റ് (സൂപ്പർസോണിക് കംപ്രഷൻ റാംജെറ്റ്) എന്ന എൻജിൻ നൽകുന്ന ഊർജത്തിലാണ്.ഉദാഹരണമായി ഒരു ഹൈപ്പർസോണിക് വിമാനത്തിന്റെ കാര്യം നോക്കാം.ബൂസ്റ്റർ റോക്കറ്റുകളുടെ സഹായത്തോടെ പറന്നുപൊങ്ങുന്ന വിമാനത്തിന്റെ മുൻഭാഗത്തുകൂടി വായു വലിച്ചെടുക്കപ്പെടും.സൂപ്പർസോണിക് വേഗത്തിലെത്തുന്ന വിമാനത്തിന്റെ ഉള്ളിലെ നോസിൽ അറയിൽ വായുമർദം വർധിക്കുമ്പോൾ ഹൈഡ്രജൻ ഇന്ധനം നൽകും. 

തുടർന്നുണ്ടാകുന്ന കത്തലിൽ വലിയ ഊർജത്തിൽ വാതകങ്ങൾ പിന്നിലേക്കു പോകുകയും വിമാനം ഹൈപ്പർസോണിക് വേഗം കൈവരിക്കുകയും ചെയ്യും. ഇങ്ങനെയാണ് സ്ക്രാംജെറ്റ് പ്രവർത്തിക്കുക.ഡ്യൂവൽ മോഡ് റാംജെറ്റ് എന്ന പരിഷ്കരിച്ച പതിപ്പും വികസിപ്പിച്ചിട്ടുണ്ട്.

ഹൈപ്പർസോണിക് മിസൈലുകൾ

ഹൈപ്പർസോണിക് സാങ്കേതികവിദ്യയുടെ സമീപഭാവിയിലെ ഏറ്റവും വലിയ ഉപയോഗം പ്രതിരോധരംഗത്തായിരിക്കും.ഹൈപ്പർസോണിക് മിസൈലുകൾ പ്രതിരോധത്തിനു മുതൽക്കൂട്ടാണ്. നിലവിലെ ബാലിസ്റ്റിക് മിസൈലുകളെക്കാൾ വേഗവും ക്രൂസ് മിസൈലുകളുടെ നിയന്ത്രണക്ഷമതയും ഇവ നൽകും.ആധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കൊന്നും ഇവയെ തകർക്കാന്‍ സാധിക്കില്ല.നിലവിലെ മിസൈലുകളെക്കാൾ റേഞ്ചും കൂടുതലായിരിക്കും.

 English Summary : What is hypersonic technology

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA