ഉസൈൻ ബോൾട്ടിനെ തോൽപിച്ച ഉറുമ്പ് !

HIGHLIGHTS
  • ആഫ്രിക്കൻ മരുഭൂമിയിൽ കാണുന്ന 'സഹാറൻ സിൽവർ ആന്റ്' ആണ്
  • ഉസൈൻ ബോൾട്ടിന് ഒരു സെക്കൻഡിൽ തന്റെ ഉയരത്തിന്റെ 5.35 ഇരട്ടി പിന്നിടാൻ പറ്റും
saharan-silver-ant
ഉസൈൻ ബോൾട്ട്, സഹാറൻ സിൽവർ ആന്റ്- ചിത്രത്തിനു കടപ്പാട്: Photo-Sciencemag.org
SHARE

ഉസൈൻ ബോൾട്ടിനെക്കാൾ പല മടങ്ങ് വേഗത്തിൽ ഓടുന്ന ഉറുമ്പിനെ അറിയാമോ? ആഫ്രിക്കൻ മരുഭൂമിയിൽ കാണുന്ന ‘സഹാറൻ സിൽവർ ആന്റ്’ ആണ് ഈ അതിവേഗക്കാരൻ.സ്വന്തം ഉയരത്തിന്റെ എത്ര മടങ്ങു ദൂരമാണ് ഒരു സെക്കൻഡിൽ താണ്ടുന്നത് എന്നതാണ് ഈ ഓട്ടമത്സരത്തിന്റെ മാനദണ്ഡമായി ശാസ്ത്രജ്ഞർ എടുത്തത്. ഉസൈൻ ബോൾട്ടിന് ഒരു സെക്കൻഡിൽ തന്റെ ഉയരത്തിന്റെ 5.35 ഇരട്ടി  പിന്നിടാൻ പറ്റും. എന്നാൽ, ഈ ഉറുമ്പ് താണ്ടുന്നതാകട്ടെ സ്വന്തം നീളത്തിന്റെ 108 ഇരട്ടി ദൂരവും .ബോൾട്ട് ഒരു സെക്കൻഡിൽ നാലു തവണ കാലുകൾ എടുത്തു വച്ച് ഓടുമ്പോൾ ഉറുമ്പ് 47 തവണ കാലുകൾ എടുത്തു മുന്നോട്ടു വയ്ക്കും.

ഉറുമ്പിന്റെ ഈ മരണപ്പാച്ചിലിനു കാരണം മരുഭൂമിയിലെ ചുട്ടുപഴുത്ത മണൽപരപ്പുതന്നെയാണ്. അധികം ചൂടേറ്റ് അപകടം പറ്റാതിരിക്കാൻ സഹാറൻ ഉറുമ്പ് അതിവേഗം പാഞ്ഞുനടന്ന് ഇര പിടിക്കും. കാലുകൾ മണലിൽ സ്പർശിക്കുന്ന സമയം പരമാവധി കുറയ്ക്കുകയാണു ലക്ഷ്യം. നല്ല വേഗത്തിലോടുമ്പോൾ കാലുകൾ തറയിൽ തൊടുന്നത് 7  മില്ലി സെക്കൻഡ്  നേരത്തേക്കു മാത്രം. തൊട്ടടുത്ത നിമിഷം മണ്ണിനടിയിലെ മാളത്തിൽ ഒളിച്ചു ചൂടിൽനിന്നു രക്ഷ നേടുന്നു. ശരീരത്തിൽ ത്രികോണാകൃതിയിൽ വെള്ളിനിറത്തിൽ കാണുന്ന രോമങ്ങൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് ചൂടിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനു പുറമേ, ശക്തമായ ചൂടിനെ താങ്ങാൻ ശേഷി നൽകുന്ന ചില പ്രോട്ടീനുകളും ഇവയുടെ ശരീരത്തിലുണ്ട്.

English Summary : Ssaharan silver ant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA